ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/2020 എന്ന പുതുവർഷം

18:02, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 2020 എന്ന പുതുവർഷം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2020 എന്ന പുതുവർഷം

ഈ പുതുവർഷം വന്നേക്കുന്നത്‌ വെറും കയ്യോടെയല്ല. മനുഷ്യരെയെല്ലാം കൊല്ലുന്നതും പേടിപ്പിക്കുന്നതും ആയ കൊറോണ അഥവാ കോവിഡ് - 19 എന്ന വൈറസുമായാണ് . ഈ വൈറസ് കാരണം ലക്ഷക്കണക്കിനു് ആളുകൾ മരിച്ചു. ഇതിലേറെ മനുഷ്യർ രോഗം സ്ഥിരീകരിച്ചും സംശയിച്ചും ആശുപത്രികളിലും വീടുകളിലും കഴിയുന്നു. നമുക്ക് ഈ വൈറസിനെ തുരത്തണം. അതിനായീ കുറച്ചു മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. നമ്മൾ പുറത്തിറങ്ങുമ്പോൾ മാസ്ക്കും കയ്യുറകുളും ധരിക്കേണ്ടതാണ് . കണ്ണിലോ മൂക്കിലൊ അനാവശ്യമായി സ്പർശിക്കാതിരിക്കുക. പുറത്തു പോയിട്ട് വന്നതിന് ശേഷം കൈ സോപ്പ് ഉപയോഗിച്ച നന്നായി കഴുകുക. ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക. ഇനി നമുക്ക് ഒത്തുചേർന്ന് അകന്ന് അകന്ന് നിന്ന് ഈ മഹാമാരിയെ തുരത്താം.

ഫർഹാന എൻ
6 C ജീ എച്ച് എസ് എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം