എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/സ്വർഗ്ഗമിവിടെ

സ്വർഗ്ഗമിവിടെ

അന്ധതമസിൻ ഭൂലോകം വിറകൊണ്ടിതാ
ആശയറ്റോരായ് മറവിടങ്ങളിൽ ഒളിക്കവേ
നിദ്രാവിഹീനരായ് മാലോകരേവരും
മാറത്തടിച്ചു വേർപാടിൻ വിങ്ങലായ്
പ്രീയതമൻ ശരീരമൊന്നു കാണുവാൻ
പോലും കഴിയാതെ യാമങ്ങളിഴഞ്ഞ് നീങ്ങുമ്പോൾ
ആർത്തനാദത്താൽ പേടിച്ചോടി പിഞ്ചോമനകളും
എന്നാലെന്നന്തരാത്മാവിൻശൂന്യത തുടച്ചുനീക്കി-
യാരൊ പകർന്നുനൽകിയൊരാ പ്രഭാപൂരിതമാം-
നവചൈതന്യ ജ്യോതിസ്സേ
നമിക്കുന്നു നിൻ നന്മയാം പ്രതിരോധത്തിനായ്
 

 

ഹിമ എൽ
10 C എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]