ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/മീനുവിന്റെ വീട്

13:54, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsanachal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മീനുവിന്റെ വീട് | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മീനുവിന്റെ വീട്
                                   പണ്ട് പണ്ട് ഒരു കാട്ടിൽ സുന്ദരിയായ ഒരു തത്തയും ഒരു മാൻ കുട്ടിയും ഉണ്ടായിരുന്നു, മിട്ടുവും കിട്ടുവും. രണ്ടു പേരും എപ്പോഴും ഒരുമിച്ചാണ് നടക്കുന്നത്. ഒരിക്കൽ മറ്റൊരു സുഹൃത്തായ മീനു പ്രാവ് അവരെ തന്റെ പുതിയ വീട്ടിലേക്ക് ക്ഷണിച്ചു. അടുത്ത ദിവസം മിട്ടുവും കിട്ടുവും മീനുവിന്റെ  വീട്ടിലെത്തി. മീനു അവരെ സ്വീകരിച്ചു. മീനുവിന്റെ വീടിനു പിന്നിലെ പുൽമേട്ടിലേക്ക് അവർ പോയി കുറെ സമയം അവിടെ കളിചിരികളുമായി ഉല്ലസിച്ചു. അപ്പോഴാണ് മരം മുറിക്കാനായി കുറെ മനുഷ്യർ അവിടെ എത്തിയത്. ഇതു കണ്ട മീനു തന്റെ മനോഹരമായ വീടിന്റെ ഗതി എന്താകുമെന്നോർത്ത് കരയാൻ തുടങ്ങി. കരച്ചിൽ കേട്ട് തേനീച്ച റാണി കാര്യം തിരക്കി. വിവരമറിഞ്ഞ റാണി തന്റെ സൈന്യത്തെ കൂട്ടി മനുഷ്യരെ കുത്തിയോടിച്ചു. മീനുവും കിട്ടുവും മിട്ടുവും സന്തോഷം  കൊണ്ട് തുള്ളിച്ചാടി തിരികെ വീട്ടിലേക്ക് മടങ്ങി.


അക്ഷിത്
5 A ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ