ഗവ. യു പി എസ് കരുമം/അക്ഷരവൃക്ഷം/വൈറസ്
വൈറസ്
ഒരിടത്ത് ഒരു കാട്ടിൽ കിട്ടു , മിട്ടു എന്ന പേരിൽ രണ്ട് പൂച്ചക്കുട്ടികളുണ്ടായിരുന്നു. ഒരു ദിവസം അവർ കളിക്കാനായി പന്തുമെടുത്തു കൊണ്ട് പുറത്തേക്കു പോയി. അപ്പോൾ ഒരു മരത്തിലിരുന്നു കൊണ്ട് ഒരു അണ്ണാൻ ചോദിച്ചു നിങ്ങൾ എങ്ങോട്ടാ കൂട്ടുകാരേ അപ്പോൾ മിട്ടു പറഞ്ഞു ഞങ്ങൾ കളിക്കാൻ പോകുകയാണ്. നീ വരുന്നുണ്ടോ . അപ്പോൾ നിങ്ങളൊന്നു മറിഞ്ഞില്ലേ ഇപ്പോൾ കൊറോണക്കാലമല്ലേ ആരും പുറത്തേക്കിറങ്ങാൻ പാടില്ല. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന വൈറസാണിവ. നിങ്ങൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കണം. ഇടയ്ക്കിടെ കൈയും മുഖവും സോപ്പുപയോഗിച്ച് കഴുകണം. നീയുമിതൊക്കെ ചെയ്യാറുണ്ടോ . സുഹൃത്തേ തീർച്ചയായും അപ്പോൾ ലോക് ഡൗൺ കഴിഞ്ഞു കാണാം നമുക്കൊരുമിച്ച് കൊറോണയെ പ്രതിരോധിക്കാം. -
|