സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ കവർന്ന അവധിക്കാലം

കൊറോണ കവർന്ന അവധിക്കാലം
 രാമപുരം  എന്ന ചെറുഗ്രാമത്തിലെ ഒരു കൂട്ടു കുടുംബത്തിലായിരുന്നു  അപ്പു ജനിച്ചത്. വളരെ വികൃതിയായിരുന്നു  അവൻ. ആഗ്രാമത്തിലെ എല്ലാ കുട്ടികളും അവന്റെ കൂട്ടുകാരാണ്. വേനലവധിക്കവലമ൨യാൽ  പിന്നെ ആ ഗ്രാമത്തിലെ കുട്ടികൾക്കുത്സവമാണ്.മാവിൽ കയറിയും ഊഞ്ഞാലാടിയും പുഴയിൽ നീന്തിയുമെല്ലാം അവർ അത് ആഘോഷിക്കും. അങ്ങനെ ഇക്കൊല്ലത്തെ പരീക്ഷകളെല്ലാം കഴിഞ്ഞ സന്തോഷത്തീൽ കുട്ടികളെല്ലാവരും മൈതാനിയിൽ ഒത്തുകൂടി. അപ്പൂവായിരുന്നു അവരുടെ തലവൻ.അപ്പു കൂട്ടുകാരോട് പറഞ്ഞു .'കൂട്ടുകാരെ ഇന്ന് മുതൽ നമ്മുടെ അവധിക്കാലം ആരംഭിക്കുകയാണ് . ഈ അവധിക്കാലം നമുക്ക് പരമാവധി പ്രയോജനപ്പെടുത്തണം . നമുക്ക് വികൃതികൾ ഒക്കെ ഈ അവധിയിൽ മാറ്റിവയ്ക്കാം'. അപ്പു വിൻറെ അഭിപ്രായം എല്ലാവരും ശരിവച്ചു . അവരെല്ലാം പിരിഞ്ഞുപോയി .അപ്പു വീട്ടിലേക്ക് കയറുമ്പോൾ കണ്ടത് എല്ലാവരും ടിവി വളരെ ശ്രദ്ധയോടെ കാണുന്നതാണ് . അപ്പു ആലോചിച്ചു . 'എല്ലാവർക്കും ഇതെന്തുപറ്റി , സാധാരണ ഈ സമയത്ത് ടിവി കാണുന്ന പതിവില്ലല്ലോ '. അവൻ അകത്തേക്ക് കയറി അമ്മയോട് കാര്യം തിരക്കി .' എന്താ അമ്മേ  ടിവിയിൽ കാണുന്നത്? അമ്മ പറഞ്ഞു "മോനെ ഒരു പുതിയ വൈറസിനെക്കുറിച്ചാ  ടിവിയിൽ പറയുന്നത്. അത് പിടിപെട്ട് ചൈനയിൽ ധാരാളം പേർ മരിച്ചു.നമ്മുടെ ഈ കൊച്ചു കേരളത്തിലും അത് എത്തിയിട്ടുണ്ട് " " ആ വൈറസിന്റെ പേരെന്താ അമ്മേ?. "കൊറോണ". "പേരു തന്നെ   പേടിപ്പപെടുത്തത്തുന്നതാണല്ലൊ അമ്മെ. അത് നമുക്കും വന്നാലോ? " ഇല്ല മോനെ ശുചിത്വം പാലിച്ചാൽ നമ്മിൽ ആ രോഗം അത്ര പെട്ടന്നൊന്നും പിടിപെടില്ല. മോൻ കളിക്കാ൯ പോകുന്നതും ഇനി കുറയ്ക്കണം . അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നാ പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്." " ശരി അമ്മേ എനിക്കു നല്ല വിശപ്പുണ്ട് " "ശരി ഞാൻ ഭക്ഷണം എടുക്കാം അതിനു മുൻപ് സോപ്പും വെള്ളവുമുപയോഗിച്ച്  കൈ വൃത്തിയാക്ക്. " "ശരി അമ്മേ".
പിറ്റേ ദിവസംവസ രാവിലെ  റേഡിയോ ശബ്ദമാണ് അപ്പുവിനെ ഉണർത്തിയത്. കൊറോണയെ തുരത്താനുള്ള മുൻകരുതലായിരുന്നു റേഡിയോയിലെ വിഷയം.എന്നാൽ അപ്പു അതൊന്നും ശ്രദ്ധിക്കാതെ കൂട്ടുകാരുമൊത്ത് മൈതാനിയിൽ പോകാനൊരുങ്ങി. ഇതു കണ്ട അമ്മ ചോദിച്ചു "അപ്പു നീ ഇതെവിടേക്കാ" ? "അമ്മേ ഞാൻ ഇപ്പം വരാം" ഇതും പറഞ്ഞ് അപ്പു  മൈതാനിയിലേക്ക് ഓടിമറഞ്ഞു. അവൻ കൂട്ടുകാരോടായി പറഞ്ഞു. " കൂട്ടുകാരെ നിങ്ങളറിഞ്ഞിരുന്നോ ഒരു വൈറസിനെ പറ്റി.കൊറോണയെന്നാ അതിന്റെ പേര". കൂട്ടുകാരെല്ലാം ഇതു കേട്ട് തല കുലുക്കി. " അതു കൊണ്ട് ആരും പുറത്തിറങ്ങരുതെന്നാ പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്. അതിനാൽ നമുക്ക് കുറച്ച് ദിവസത്തേക്ക് വീട്ടിൽ തന്നെ ഇരിക്കാം". ആദ്യം അതിനോട് യോജിക്കാൻ ആർക്കും കഴിഞ്ഞില്ല . എന്നാൽ പിന്നീട്  അതെല്ലാവരും അംഗീകരിച്ചു.എന്നാൽ ഇതോന്നും അപ്പുവിന്റെ അമ്മ അറിഞ്ഞിരുന്നില്ല . രാത്രി അപ്പുവിന്റെ അമ്മയുടെ ഫോണിൽ കോൾ വരുന്നതു കണ്ട് അവർ ഭയന്നു. കാരണം അത് അപ്പുവിന്റെ കൂട്ടുകാരൻ വിനുവിന്റെ അമ്മയായിരുന്നു. ഇത് കണ്ട് അമ്മ ചോദിച്ചു. "അപ്പൂ ... നീ എന്തെങ്കിലും വികൃതി ഒപ്പിച്ചിട്ടുണ്ടോ? " ഇല്ലാലോ അമ്മേ. എന്താ?" ഇതാ വിനുവിന്റെ അമ്മ വിളിക്കുന്നു." എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. ഫോണെടുത്തതും അമ്മയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. മൈതാനിയിൽ നടന്ന കാര്യങ്ങളറിഞ്ഞ് അപ്പുവിനെ അഭിനന്ദിക്കാനായിരുന്നു ആ ഫോൺ കോൾ. അതറിഞ്ഞപ്പോൾ തന്റെ വികൃതിക്കുട്ടനെ ഓർത്ത് അപ്പുവിന്റെ അമ്മയ്ക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നി.
         ഇതുപോലെ നമുക്കോരോരുത്ത൪ക്കും ഈ കൊറോണക്കാലത്ത് അവധിക്കാലം വീട്ടിലിരുന്ന് ആഘോഷിക്കാം.
അരുണിമ എം സി
9 D സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ