09:40, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കണ്ണീർമഴ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നവരത്നമായി പെയ്ത നിന്റെ
മനമെങ്ങു മാഞ്ഞു പോയി
തല്ലി ചിതറിയ ആ മണി മുത്തുകൾ
എന്തിന് എൻ മുന്നിൽ ഹുങ്കാരമായി പെയ്തിറങ്ങി.
എങ്ങു പോയി എങ്ങു പോയി ആ വർഷ രാത്രികൾ
ഇന്നിനി വെറും സ്വപ്നരാത്രി.
ജീവനുൻ മേഷം പകർന്നിടും നിന്നുടെ
ആ വിശ്വലീലകൾ മായ്ച്ചു കൊണ്ട്
എന്തിന് ഘോരമായി പെയ്തിറങ്ങി?
ജീവന്റെ ഗണമായ നിന്നിൽ നിന്ന്
പിറന്ന പുഴയോളങ്ങൾ പിന്നെ
എന്തിനു ഗർജ്ജനമായി ഒഴുകി ?
എന്നു നീ നിന്നുടെ ആ വിശ്വലീലകൾ
എന്നുടെ മുന്നിലുന്മാദിനിയായ് വന്നീടുമോ?