കൈകൾ നന്നായി കഴുകേണം കുഞ്ഞി പല്ലുകൾ തേയ്ക്കേണം രണ്ടു നേരവും തേയ്ക്കേണം കുളിക്കുവാൻ പിന്നെ മടിക്കരുതേ കുഞ്ഞു നഖങ്ങൾ കടിക്കരുതേ ആഴ്ച തോറും വെട്ടിടേണം നമ്മുടെ നഖങ്ങൾ വെട്ടിടേണം നല്ല വസ്ത്രം ധരിച്ചിടേണം പോഷക ആഹാരം കഴിക്കേണം ചെറിയ വ്യായാമം പതിവാക്കാം കുറച്ച് നേരം കളിക്കേണം നേരത്തേ കിടന്ന് ഉറങ്ങേണം സ്വപ്നം കണ്ട് ഉണരേണം