അമ്മേ പ്രകൃതി

അമ്മേ പ്രകൃതി
മക്കളാം നമുക്കെത്ര സ്നേഹം നൽകി
നമുക്കായിഎന്തെല്ലാം കരുതിവച്ചു

നമുക്കായിഎന്തെല്ലാം ഒരുക്കിവച്ചു
ആ അമ്മയെ ഇന്നു നാം മറന്നു
കാടുവെട്ടി, വയൽ നികത്തി, കുന്നിടിച്ചു
സ്വാർഥ മോഹങ്ങൾക്കായി
പ്രളയവും പേമാരിയുംശിക്ഷയായ് തന്നു നീ
എന്നിട്ടും ഒന്നും പഠിച്ചില്ല നാം
ഇന്നെല്ലാം നശിപ്പിക്കാനണയുന്നുവോ
അമ്മേ മാപ്പു തരില്ലേ പൊറുക്കില്ലേ
മക്കൾ തൻ തെറ്റുകൾ തിരുത്തുകില്ലേ

അമൃതാ സുനിൽ
6 ജി.എച്ച്.എസ്.എസ് കുളത്തൂർ
കണിയാപുരം ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


പ്രകൃതിയുടെ പ്രാക്റ്റിക്കൽ ക്ലാസ്

ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ. ഇവ പണം കൊടുത്താൽ കിട്ടുന്നവയാണെന്ന ധാരണയിൽനിന്ന‍് നാം ഒരു തീയറി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പണം സമ്പാദിക്കുക, വിനിയോഗിക്കുക ഇതാണല്ലോ നമ്മുടെ സൂത്രവാക്യം. ആഹാര വിഭവങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതാണെന്ന ധാരണ നമുക്കില്ല.
പ്രകൃതി മണ്ണ് നല്കിയിട്ടുണ്ട്. എന്തിന്?
നമുക്ക് ചവിട്ടി നിൽക്കാൻ മാത്രമോ? മണ്ണിൽ വിളയുന്നതേ തിന്നാൻ കഴിയൂ എന്ന തത്വം നാം തന്ത്രപൂർവം മറക്കുന്നു.ബ്രഡും ചോക്ലേറ്റും തിന്നു ജീവിക്കും എന്നു കരുതുന്ന പുതു തലമുറയ്ക്ക് ഇവയുടെ അസംസ്കൃത വസ്തുക്കളെക്കുറിച്ച് വല്ല ധാരണയുമുണ്ടോ?
കൃഷി, കന്നുകാലി വളർത്തൽ ഇവയാണ് മനുഷ്യന്റെ അടിസ്ഥാന തൊഴിൽ. ഭൂമി കെട്ടിടം പണിതുയർത്താനും റോഡുണ്ടാക്കാനും മാത്രമല്ല.നമുക്ക് ഭക്ഷിക്കാനാവശ്യമുള്ള വസ്തുക്കൾ ഉല്പ്പാദിപ്പിക്കാൻ കൂടിയുള്ളതാണ്. ഓരോപ്രദേശത്തും അവരവർക്ക് കഴിക്കാനാവശ്യമായ വിഭവങ്ങൾ അവിടെത്തന്നെയുണ്ട്.അത് അധ്വാനിച്ച് നേടാൻ നാം തയ്യാറാകണം.സ്വയം പര്യാപ്തത എന്ന അടിസ്ഥാന പ്രായോഗിക സിദ്ധാന്തം കൊറോണ എന്ന വിപത്തിലൂടെ പ്രകൃതി നമ്മെ ഓർമ്മിപ്പിക്കുകയാണ്.

ആദിത്
8 ജി.എച്ച്.എസ്.എസ് കുളത്തൂർ
കണിയാപുരം ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


മഴയുടെ വരവ്

തുള്ളിച്ചാടി വരുന്ന മഴ
തുള്ളിക്കൊരുകുടമെന്ന മഴ
കൊള്ളാമീമഴ കൊള്ളരുതീമഴ
കൊള്ളാം കൊള്ളാം പെയ്യട്ടെ!
ഇടിയും വെട്ടി പെയ്യട്ടെ
പെയ്യട്ടെ മഴ പെയ്യട്ടെ
ഇടമുറിയാതെ പെയ്യട്ടെ!

സൂര്യകൃഷ്ണ എൽ
7 ജി.എച്ച്.എസ്.എസ് കുളത്തൂർ
കണിയാപുരം ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


NATURE