ഉദിച്ചുയരുന്ന സൂര്യപ്രഭയിൽ വിടർന്നു നിൽക്കുന്നിവളുടെ പ്രസന്നത വർണനാതീതം പ്രഭാതത്തിൽ തരുക്കളിൽ സുന്ദരകുസുമമായിവൾ. ഇവളെ നോക്കുമ്പോൾ ഞാനസൂയാലുവാകുന്നു. എന്തൊരു ഭംഗിയീ മലരിന് സൗന്ദര്യമാം പുഴയിലോ ഇവൾ തൻ നീരാട്ടം എങ്കിലും ...... ജീവിതം ഹ്രസ്വം സന്ധ്യയായ്.... പ്രസന്നത മറയുന്നു നിറം മങ്ങുന്നു പ്രഭയൊഴിയുന്നു അവൾ താഴേക്ക്, താഴേക്ക്..... ഹാ, പ്രസന്നതയേറെ വാഴ്വതില്ല, കഷ്ടം!