ശൂന്യത തളം കെട്ടി കിടക്കുന്നു എങ്ങും ഒരു എരി പിരിയൽ മാത്രം അതിനിടയിൽ കണ്ടു. ആ കുഞ്ഞ് പൈതലിൻ ശ്വാസം വലിഞ്ഞു മുറുകുന്നുണ്ട് ചുമ കാരണം. ദേഹം തിളക്കുന്നു മനസ്സിൽ തറയ്ക്കുന്ന ഒരു കുഞ്ഞു കരച്ചിൽ. പുണരാൻ കഴിയാതെ മാതൃത്വം അകലേക്ക് മാറി നിൽക്കുന്നു. വിതുമ്പലുകൾ ഒതുക്കി അനേകം മുഖം മുടികളിൽ ഒരാളായി.