വിവരമില്ലായ്മ കാട്ടാമോ .. ജീവൻ വയ്ച്ചു കളിക്കാമോ .. പകർച്ചവ്യാധിയിൽ ആധി , പെരുത്തൊരീ നാടിൻ തേങ്ങല്‍, കേൾക്കാമോ .. ഭക്തി അതെന്തിന് ..., നന്മ പരത്താൻ .. നല്ലതു കാട്ടാൻ ..., പുണ്യം നേടാൻ ... രോഗം വെല്ലാൻ .., . പ്രാർത്ഥനയാവാം .... ദേവാലയമീ മാനസമല്ലോ .... നന്മ മനസ്സിലുണർന്നീടുമ്പോൾ ദൈവം കണ്ണിൻ മുന്നിൽ ത്തന്നെ .. ആളെക്കൊല്ലി അരങ്ങുണരുമ്പോൾ, ആടാനെന്തേ ഇത്ര രസം ... ആളിപ്പടരുന്നഗ്നി കണക്കേ, മരണം നിന്ന് കയർക്കുമ്പോൾ ...