17:25, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ChowaraGHSS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മധുര പ്രതികാരം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നഗ്നനേത്രങ്ങളാൽ കാണാനാവാത്ത
ജീവിതൻ യാത്ര തുടരുന്നു.
ലോകം മുഴുവനും മഹാമാരി വിതക്കുന്നു.
മർത്ത്യജീവനുകൾ പൊലിയുന്നു
എന്തിനും മേലേയാ ണ്
നാമെന്ന് അഹങ്കരിച്ചിരുന്ന നാളുകൾ
ഇന്നിതാ അവനു മേൽ സംഹാര താണ്ഡവമാടി
വരുന്നൂ കോവിഡ് എന്ന ചെറു ജീവി
മർത്ത്യനാൽ സഹികെട്ട പ്രകൃതി
നമ്മെ താഴിട്ടു പൂട്ടിയ നാളുകൾ
പുഴകൾ തെളിനീരായ് ഒഴുകാൻ
ശുദ്ധവായു ശ്വസിക്കാൻ
കളകൂജനങ്ങൾ കേൾക്കാൻ
വീണ്ടും വസന്തം വരുവാൻ
ഇത് പ്രകൃതിയുടെ മധുര പ്രതികാരമോ?
ഒരു കാര്യമോർക്ക നാം
അതിശക്തനല്ല മാനുഷൻ
മാനവനും മീതേ അതിശക്തൻമാരുണ്ടിവിടെ.