ലോകം അടഞ്ഞിരിക്കുന്നു
നാം അകത്തിരിക്കുന്നു
വീക്ഷണങ്ങൾക്കും
അതിർവരമ്പുണ്ടെന്ന് പറഞ്ഞ്
ജനലഴികളിലൂടെ ലോകം കാണാൻ
പഠിപ്പിച്ചു ഈ 'കൊറോണ' കാലം.
ഈ മടുപ്പിക്കുന്ന ഏകാന്തത
ബോറടിപ്പിക്കുന്നു എങ്കിൽ
മനസുകൊണ്ട് ഒരു
യാത്ര പോകുക.
ഭൂതകാലത്തിലെ കണ്ണീർ-
നനവിലേക്ക്,.....നഷ്ട സ്വപ്നങ്ങളിലേക്ക്
ഒടുവിൽ ഇറ്റുവീഴുന്ന
ഉപ്പുതുള്ളികൾ കൊണ്ട്
ഒരു കടലു പണിയുക....
ഒടുവിൽ അങ്ങിനെ... അങ്ങിനെ.....