ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/നീതിപീഠം

നീതിപീഠം

ഉണരണമിനിയും ഈ നാട്..
തുടരണമിനിയും നേരിൻ പോരാട്ടം..
ന്യായത്തിൻ കഥ ചൊല്ലേണം, നീതിക്കായ് പൊരുതേണം...
ലോകത്തോടൊരുമിക്കേണം
ലോകർക്കൊപ്പമിരിക്കേണം...
അനീതിക്കെതിരെ ചൂണ്ടും വിരളുകൾ ആരുടെയാണെന്നറിയാതെ അവരതു വെട്ടിമുറിക്കുന്നു....
പണമില്ലാത്തവൻ പിണമായും
പിൻബലമുള്ളവർ പൊരുതുന്നു ...
ന്യായം ചുമരിൽ ഏറ്റിനടക്കും ജനക്കെതിരായ് പൊരുതുന്നു ...
ചോരപ്പാടുകൾ ചീന്തും വഴിൽ ന്യായം വെറുമൊരു വാക്കാവും ആ വാക്കിൻ വിലയൊരു കടലാകും .....
 

സൂര്യ. എസ്
Plus 2 Science ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത