കൊറോണ....കേരളത്തിൽ വന്നു
മലയാളി ജാഗ്രതയോടെ നിന്നോ....നിന്നോ
പുറത്തുപോയി വന്നാൽ
മറക്കരുത് കൈകൾ കഴുകും ശീലം
പുറത്തു പോകുമ്പോൾ മറക്കരുത് മാസ്ക് ധരിക്കാൻ
പാലിച്ചീടുക വ്യക്തി ശുചിത്വം
പാലിച്ചീടുക പരിസര ശുചിത്വം
നിത്യേന കുളിക്കുക രണ്ടുനേരവും
രണ്ടുനേരവും പല്ലുതേക്കുക വൃത്തിയായി
നഖം വളരുമ്പോൾ മുറിക്കാനും മറക്കരുത്.
വൃത്തിയാക്കാം വീടും പരിസരവും ശുചിയായി.
പനിയോ ചുമയോ ജലദോഷമോ ?
തേടാം വൈദ്യസഹായം
ജാഗ്രത മതി,പരിഭ്രാന്തി വേണ്ട
ഓർക്കുക,ശീലിക്കുക
ശാരീരിക അകലം,സാമൂഹിക ഒരുമ.