എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/അക്ഷരവൃക്ഷം/അതിജീവനത്തിൻ യുദ്ധം

22:32, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അതിജീവനത്തിൻ യുദ്ധം | color=4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിൻ യുദ്ധം

വന്നു അവൻ!!
രാക്ഷസ ഹൃദയവുമായി ലോകത്തിൻ മുന്നിൽ
ഭൂമി ദേവി തൻ പരീക്ഷണമോ
ഇതു മനുഷ്യ കുലത്തിന്റെ വിധിയോ

കൊന്നു അവൻ ഈ ലോകജനതയെ
ഭൂമി ദേവി തൻ കണ്ണുനീർ കാണുവാൻ
എന്ത് രസമെന്നു ചൊല്ലുന്നവൻ
കണ്ടില്ലേ നിങ്ങളെൻ ക്രൂരത
എന്നവൻ ചെല്ലുന്നരായീ അവസരത്തിൽ

ഭൂമി ദേവി തൻ കണ്ണീരിൽ മുങ്ങിയ
ഹൃദയത്തിനുള്ളിൽ യുദ്ധ മണി മുഴങ്ങിടുന്നു
ഒരുമിക്കാം നമ്മൾക്കീ യുദ്ധത്തെ വിജയിപ്പാൻ
ഭവനത്തിൽ തന്നെ കഴിഞ്ഞു കൂടാം

ഈ കാലവും കഴിയുമെന്നയാ
കവിമൊഴി ഇന്നേരം ഓർത്തിടേണം
യുദ്ധത്തിൻ പെരുമ്പറ ശബ്ദമെൻ കർണത്തിൽ
അല തല്ലി ഉച്ചത്തിൽ ആർത്തിടുമ്പോൾ

മഹാമാരി തൻ കാട്ടാള ഹൃദയത്തെ
ചിതറി തെറിപ്പിക്കും തീർച്ചയായും
സോപ്പിട്ട് കൈകളെ വൃത്തിയാക്കാം
നമുക്കേവർക്കും ഒന്നായി പട പൊരുതാം

അതിജീവനത്തിന്റെ പാതയിലാണ് നാം
ഒരുമിച്ചിരിക്കാതെ പോകുക നാം
മറക്കില്ലൊരിക്കലും ആരോഗ്യപ്രവർത്തകർ തൻ
ആതുര സേവന പ്രവർത്തനങ്ങൾ
നാം അതിജീവിക്കും ഏറെ നാൾ കഴിയാതെ
ഇതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.

ഷഹിൻഷാ എസ്
9 എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം