ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്

               കൊറോണ എന്ന മഹാവിപത്ത്
     
    ലോകം മ‌ുഴ‌ുവൻ ഭീതിയിലാക്കി
     കൊറോണ ആവിർഭവിച്ച‌ു......
     മഹാമാരിയെ ത‌ുരത്താൻ
    ലോകമാകെ കൈകോർത്ത‌ൂ.......
             മ‌ുന്നിലെത്തി ആരോഗ്യപ്രവർത്തകർ
             ജനങ്ങളെ ശ‌ുശ്ര‌ൂഷിക്കാൻ
             ശക്തമായ കര‌ുത്ത‌ുമായി
             കേന്ദ്ര - സംസ്ഥാന സർക്കാര‌ുകൾ.....
    സ‌ുരക്ഷാനിർദ്ദേശങ്ങള‌ുമായി
    പോലീസ് ജീവനക്കാർ
    ഭയം  തുടച്ച‌ു മാറ്റി നാം ജാഗ്രത ത‌ുടരേണം
    സർക്കാരിന്റെ നിർദ്ദേശങ്ങൾ
    അന‌ുസരിക്കേണം......
           ലോക്ഡൗണ‌ുമായി സഹകരിച്ച്
           പ്രവർത്തിക്കേണം നാം
           പ‌ുറത്ത‌ു പോയി വന്നാല‌ുടൻ തന്നെ
           കൈകൾ കഴ‌ുകിടേണം....
   മാസ്‌ക് ധരിച്ച‌ു മാത്രമേ
   യാത്രകൾ ചെയ്യാവ‌ൂ
   പൊത‌ു ഇടങ്ങളിൽ പോക‌ുമ്പേൾ
   അകലം നാം പാലിക്കേണം......
          ച‌ുമയ്‌ക്ക‌ുമ്പോഴ‌ും ത‌ുമ്മ‌ുമ്പോഴ‌ും
          ത‌ൂവാല നാം ഉപയോഗിക്കേണം
          നിർദ്ദേശങ്ങൾ പാലിച്ചാൽ
          കൊറോണയെ ത‌ുടച്ച‌ു നീക്കാം....
   വിജയ കാഹളം മ‌ുഴക്കാൻ
   ഉണര‌ൂ മാന്യ ജനങ്ങളേ.............
                                                     മീനാക്ഷി ബി എം
                                                     9 D