അമ്മതൻ മടിത്തട്ടിലുറങ്ങും ഉണ്ണിയെപ്പോൽ ചേർത്തണച്ചിടൂ നിൻ മാറിലെന്നെ ദുസഹമാം തീച്ചൂളയിലെനിക്കായി കുളിരേകിടൂ നീയെന്നും മാനവർ ഞങ്ങൾതൻ ചെയ്തികളാൽ നൊമ്പരത്താൽ നീറിടുമെങ്കിലും നിൻ ഹൃദയത്തിനാഴങ്ങളിൽ ഇടം തരുകില്ലേ നീയെനിക്കായി മനുഷ്യർതന്നമ്മയാം പ്രകൃതിയോടു ചെയ്തൊരാപരാധങ്ങൾ പൊറുത്തിടൂ പൊറുക്കുകയെൻ ചെയ്തികളൊക്കയും ക്ഷമിക്കൂ നിൻ മക്കളോട് ചേർത്തണയ്ക്കൂ നിൻ മക്കളെയെന്നും ചേർത്തണച്ചിടൂ നിൻ മാറിലേയ്ക്കുമ്മേ....