എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/ഗണിത ക്ലബ്ബ്

2018-19 വർഷ പ്രവർത്തനങ്ങൾ

ശ്രീമതി ദിവ്യ സിറിയക്കിന്റെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് സെൻറ് ജോർജ് ഹൈസ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. ഒരു ക്ലാസ്സിൽ നിന്നും ഗണിതത്തിൽ തല്പരരായ അഞ്ചു കുട്ടികളെ വീതം തിരഞ്ഞെടുക്കുകയും അവരിൽ നിന്നും ഈവർഷം ജോനാഥൻ ബിജു, താര എ എന്നിവരെ ക്ലബ് ലീഡേഴ്സ് ആയി തെരഞ്ഞെടുക്കുകയും ചെയ്തു. മാസത്തിൽ 2 തിങ്കളാഴ്ചകളിൽ ഉച്ചസമയത്ത് അംഗങ്ങൾ ഒരുമിച്ചു കൂടുകയും സെമിനാറുകൾ, പസിലുകൾ, ഗെയിമുകൾ എന്നിവ അവതരിപ്പിക്കുകയും അധ്യാപകർ അതിനുള്ള പരിശീലനം നൽകുകയും ചെയ്യുന്നു. എല്ലാ ബുധനാഴ്ചകളിലും ഗണിതവുമായി ബന്ധപ്പെട്ട GK ചോദ്യങ്ങൾ ക്ലാസുകളിൽ നൽകിവരുന്നു. സ്കൂൾ തലത്തിൽ നടത്തിയ ഗണിത മേളയിൽ പ്രകടനം നടത്തിയ കുട്ടികളെ സബ് ജില്ലയിൽ വിവിധ ഇനങ്ങളിൽ പങ്കെടുപ്പിക്കുകയും കട്ടപ്പന സബ്ജില്ലയിലെ റണ്ണറപ്പാവുകയും ചെയ്തു. ജില്ലാ മേളയിൽ നാലുകുട്ടികൾ പങ്കെടുക്കുകയും അവരിൽനിന്ന് താര സംസ്ഥാന മേളയിൽ പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. club അംഗങ്ങളുടെ നേതൃത്വത്തിൽ ഗണിത മാഗസിനുകൾ തയ്യാറാക്കുന്നു. ഗണിത പഠനത്തോടുള്ള താൽപര്യം വർദ്ധിക്കാൻ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു

2019-20 വർഷ പ്രവർത്തനങ്ങൾ