ഗ്രന്ഥശാല

ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി .
*മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, കന്നട വിഭാഗങ്ങളിലായി 2000 -ത്തോളം പുസ്തകങ്ങളുണ്ട്.
  • മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം, ദേശാഭിമാനി, മലയാളം, വിദ്യാരംഗം,ബാലരമ,ബാലഭൂമി, കളിക്കുടുക്ക, മനോരമ ഡൈജസ്റ്റ് തുടങ്ങിയ 20-ഓളം ആനുകാലികങ്ങളുമുണ്ട്.
  • എല്ലാ ദിവസവവും 9.30 മുതൽ ലൈബ്രറി പ്രവർത്തനം ആരംഭിക്കുന്നു.
  • രാവിലെയും ഉച്ചയ്ക്കുും വൈകുന്നേരവും പുസ്തകവിതരണം
  • കുട്ടികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഇഷ്ടാനുസരണം പുസ്തകം തെരെഞ്ഞെടുക്കാനുള്ള സൗകര്യം.
  • ഇരുന്ന് വായിക്കാനും റഫറൻസിനുമായി പ്രത്യേക സൗകര്യം.
  • അമ്മമാർക്ക് പുസ്തകം എടുക്കാനുള്ള അമ്മ ലൈബ്രറി പദ്ധതി
  • ലൈബ്രറി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ലൈബ്രറി കൗൺസിൽ
  • ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ കാറ്റലോഗ് തയ്യാറാക്കിവരുന്നു.
ലൈബ്രറി
       വായനാ വസന്തത്തിൻെ ഭാഗമായി ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുകയും ക്ലസുകളിൽ ഇ‍ഷ്യു രജിസ്റ്റർ പ്രകാരം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ സൂക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കുട്ടികളിൽ വായന  പ്രോത്സാഹിപ്പിക്കുന്നതിന് ഇതു സഹായകമായി.

അമ്മ വായന വായനാ വാരാഘോഷത്തിന് മാറ്റുകൂട്ടി

തിരുവനന്തപുരം : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിമല ഹൃദയ ഹൈസ്കൂളിൽ അമ്മ വായനസംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർ സ്കൂളിലെത്തി വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽല ശൈലികൾക്കും സംഭാഷണത്തിനും അനുസരിച്ച് ആസ്വാദ്യതയോടെ കഥകൾ വായിച്ചു.അമ്മമാരിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തി. കഥ വായിച്ചു കൊണ്ട് മദർ പി.ടി.എ പ്രസിഡണ്ട് അമ്മ വായന ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ലൈല പ്രകാശ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൺവീനർ മേരി ടീച്ചർ , വിദ്യാരംഗം കൺവീനർ , സീനിയർ അസിസ്റ്റന്റ് , എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വാഗതവും എസ് ആർ.ജി കൺവീനർ നന്ദിയും പറഞ്ഞു.

ക്ലാസ് ലൈബ്രറി

ക്ലാസ്സ് ലെെബ്രറി സെറ്റിംങ് , എല്ലാ ഭാഷയിലും ഉള്ള പുസ്തകങ്ങൾ, വിവിധതരം നോവലുകൾ , ചെറുകഥകൾ, കവിതകൾ , ചരിത്ര സ്മരണ, ക്വിസ്, നുറുങ്ങുകൾ, കടംകഥകൾ ലെെബ്രറിയിൽ ഉൾപ്പെടുത്തി

ക്ലാസ് ലൈബ്രറി 2019-20

ലൈബ്രറി ചിത്രങ്ങൾ

<gallery> 0052345.jpg|thumb|ക്ലാസ് ലൈബ്രറി 2019-20 005611111.jpg|thumb| <\gallery>

ക്ലാസ് ലൈബ്രറി 2019-20