എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/സയൻസ് ക്ലബ്ബ്-17

19:56, 20 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30053 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

SCIENCE CLUB ACTIVITIES 2019-20

സയൻസ് ക്ലബ്ബ്

ജൂൺ മാസത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ വിളിച്ചുചേർത്ത് എക്സിക്യൂട്ടീവ് മെംബേഴ്സിനെ തിരഞ്ഞെടുത്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്വിസ് മത്സരം നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ക്വിസ്സ് മത്സരം നടത്തപ്പെട്ടു.

ജൂലൈ മാസത്തിൽ ചന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും ബോധവത്കരണ ക്ലാസ്സും നടത്തി. ഡോ.എപി ജെ അബ്ദുൾ കലാം മരണദിനാചരണം നടത്തപ്പെട്ടു. അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ച് കുട്ടികൾ പ്രബന്ധം നടത്തി. കുട്ടികൾക്കായി ബോധവത്കരണ ക്ലാസ്സുകളും നടത്തി. പ്രകൃതിയുമായുള്ള ബന്ധം കുട്ടികളിൽ വളർത്തുന്നതിന്റെ ഭാഗമായി വനസമ്പത്തിനെ പറ്റിയും വന്യജീവികളെക്കുറിച്ചുമുള്ള സയൻയി സെമിനാർ തേക്കടിയിൽ വച്ച് നടത്തി. സയൻസ് മേളക്കുള്ള കുട്ടികൾക്ക് പരിളീലനം നൽകി വരുന്നു.