വി.എച്ച്.എസ്.എസ്. പനങ്ങാട്
പ്രമാണം:Vhsspanangad.jpgസ്ഥാപിതം 1919 സ്കൂള്‍ കോഡ് 26069 സ്ഥലം എറണാകുളം സ്കൂള്‍ വിലാസം വി.എച്.എച്.എസ് . പനങ്ങാട്
പനങ്ങാട് .പി. ഒ,
എറണാകുളം, പിന്‍ കോഡ് 682506 സ്കൂള്‍ ഫോണ്‍ 04842700258 സ്കൂള്‍ ഇമെയില്‍ panangadvhss@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല എറണാകുളം റവന്യൂ ജില്ല എറണാകുളം ഉപ ജില്ല എറണാകുളം, ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ് {{{പഠന വിഭാഗങ്ങള്‍3}}} മാധ്യമം ഇംഗ്ളീഷ്,മലയാളം ആണ്‍ കുട്ടികളുടെ എണ്ണം :962 പെണ്‍ കുട്ടികളുടെ എണ്ണം :738 വിദ്യാര്‍ത്ഥികളുടെ എണ്ണം 1700 അദ്ധ്യാപകരുടെ എണ്ണം :61 പ്രിന്‍സിപ്പല്‍ V.M.ലതിക പ്രധാന അദ്ധ്യാപകന്‍ പി.ടി.ഏ. പ്രസിഡണ്ട് A.K.സജിവന്
പ്രോജക്ടുകള്‍ എന്റെ നാട് സഹായം
ആമുഖം
കഴിഞ്ഞ ഒന്‍പത് ദശകങ്ങളായി പനങ്ങാട് ഗ്രാമത്തില്‍ വിദ്യാഭ്യാസരംഗത്ത് നിസ്തുല സംഭവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം മലയാള വര്‍ഷം 1094 ഇടവം 19ാം തീയതി (1919 ജൂണ്‍ 2) സ്ഥാപിതമായി. ദേശത്തെ ആദ്യത്തെ സ്ക്കൂള്‍ ഫൈനല്‍ക്കാരനും നാടിന്റെ പുരോഗത്തിക്ക് ശ്രദ്ധേയമായ പല സംഭാവനകള്‍ നല്‍കിയിട്ടുള്ള ശ്രീ.കാളാഴത്തു ഗോപാല മേനോന്റെ സ്വപ്നസാഫല്യമായിരിന്നു ല്‍ഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കുക എന്നത്.സ്ഥലത്തെ സമാദരണീയനായ ശ്രീ.മാങ്കാ മഠത്തില്‍ ഗോപാല മേനോനും ശ്രീ പാറക്കാട്ടുകുട്ടന്‍ നായരും ആ ദൗത്യത്തില്‍ പങ്കുചേരുകയും അങ്ങനെ കാമോത്ത് ക്ഷേത്രത്തിന്റെ വടക്കുവശത്തായി 2000 സ്ക്വയര്‍ ഫീറ്റില്‍ ഒരു ഓല കെട്ടിടം ഉണ്ടാക്കി അതില്‍ നൂറോളം വിദ്യാര്‍ത്ഥികളും 3 അധ്യാപകരുമായി ഒന്നും രണ്ടും ക്ലസ്സുകളും ആരംഭിച്ചു. 19.10.1094-ല്‍ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തിയത് അന്നത്തെ കൊച്ചി നിയമസഭാംഗമായ ശ്രീ.കെ.എസ്.രാമയ്യരായിരുന്നു. ശ്രീ.എം.പി. കൃഷ്ണമേനോന്‍,ശ്രീ.എം.കൃഷ്ണപിള്ള.ശ്രീ അച്യുതപണിക്കര്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍. സൗകര്യം കുറവായതിനാല്‍ കെട്ടിടം പുതുക്കിപ്പണിയേണ്ടി വന്നു. 1944രൂപ 10അണ 8പൈസ ഗ്രാന്‍ഡായി അനുവദിച്ചു കിട്ടി.തുച്ഛമായ ആ തുക കെട്ടിടം പണിക്ക് തികയുമായിരുന്നില്ല. ശ്രീ. ഗോപാല മേനോനും, കുട്ടന്‍ നായരും, സ്വന്തം ചെലവില്‍ തന്നെ സ്ക്കൂള്‍ കെട്ടിടം പുതുക്കിപ്പണിയുകയും 1096 ഇടവ മാസത്തില്‍ സ്ക്കൂള്‍ തുറക്കുന്ന ദിവസം കുമ്പളം വില്ലേജിലെ ആദ്യത്തെ പൂര്‍ണ്ണതയാര്‍ന്ന ഇംഗ്ലഷ് എല്‍.പി.സ്ക്കള്‍ സ്ഥാപിതമാക്കുകയും ചെയ്തു.
കൊല്ലവര്‍ഷം 1098 ല്‍ 5ാം ക്ലസ്സും 1100 -ല്‍ 7ാം ക്ലാസ്സും ആയതോടെ വിജ്ഞാനോദയം മിഡില്‍ സ്ക്കള്‍ എന്ന പേരില്‍ ഈ വിദ്യാലയം വളര്‍ച്ചയുടെ മറ്റൊരുഘട്ടത്തിലേക്ക് പ്രവേശിച്ചു.സര്‍ക്കാര്‍ സര്‍വ്വീസിലായിരുന്ന ശ്രീ.കാളാഴത്തു ഗോപാല മേനോന്‍ സ്ഥാനം രാജിവയ്ക്കുകയും ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റര്‍ പദവി ഏറ്റെടുക്കുകയും ചെയ്തു. സംഗീതം,തുന്നല്‍,ഡ്രായിംഗ്,എന്നിവയ്ക്ക് പ്രത്യേകം അധ്യാപകരെ നിയമിക്കുകയുണ്ടായി.1105-ല്‍ ശ്രീ.ശ്രീക്കുട്ടന്‍ നായര്‍ അദ്ദേഹത്തിന്റെ സ്ക്കൂള്‍ സംബന്ധമായ എല്ലാ അവകാശങ്ങളും ശ്രീ.കാളാഴത്തു ഗോപാല മേനോന് കൈമാറി.1115 ല്‍ ശ്രീ.മാങ്കാ മഠത്തില്‍ ഗോപാല മേനോന്റെ നിര്യാണത്തെതുടര്‍ന്ന് പിന്‍തുടര്‍ച്ചക്കാരായ ശ്രീ.കുഴുത്തിരി ഗോവിന്ദന്‍ കുട്ടി മേനോന്‍ ശ്രീ.മാങ്കാ മഠത്തില്‍ നാരായണമേനോന്‍, കുഴുത്തിരി രാഘവ മേനോന്‍,ശ്രീമതി.കുഴുത്തിരി കാവുക്കുട്ടിയമ്മ എന്നിവര്‍ ക്രമപ്രകാരം ഈ സ്ഥാനം കൈയേല്‍ക്കുകയുണ്ടായി.
1960 ല്‍ ശ്രീ.ഗോപിനാഥമേനോന്‍ ഹെഡ്മാസ്റ്ററായി സ്ഥാനം ഏറ്റെടുത്തു. മാനേജ്മെന്റ് അധികാരം ഗോപിനാഥമേനോനില്‍ നിക്ഷിപ്തമായി.1969 മാര്‍ച്ചില്‍ ആദ്യ ബാച്ച് എസ്.എസ്.എല്‍.സി.വിദ്യാര്‍ത്ഥികള്‍ ഉജ്ജ്വലവിജയത്തോടെ പുറത്ത് വരുകയും ചെയ്തു. 1997.98 ല്‍ ഈ വിദ്യാലയം വൊക്കേഷണല്‍ ഹയര്‍സെക്കന്ററിസ്ക്കൂള്‍ എന്ന നിലയിലേക്കുയര്‍ന്നു.ശ്രീ.ഗോപിനാഥമേനോന്റെ കാലത്ത് തന്നെ ഈ വിദ്യാലയത്തില്‍ 2400 ല്‍ പരം വിദ്യാര്‍ത്ഥികളും 100 ല്‍ പരം ജീവനക്കാരും ഉള്ള ഒരു മഹാസ്ഥാപനമായി മാറി.
== നേട്ടങ്ങള്‍
പ്രശസ്തരായ വ്യക്തികള്‍:-
- ഗോപിനാഥ പനങ്ങാട്
- വി ഡീ സതിശന്‍(M.L.A)
എം. ആര്. രവി,(നാടക ) സുന്ദരന് പനങ്ങാട്
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
== മേല്‍വിലാസം ==വി.എച്.എച്.എസ് . പനങ്ങാട്
പനങ്ങാട് .പി. ഒ
കൊചി.