പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/

14:59, 22 മേയ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ)

വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിൽ 1969 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോനപള്ളിയുടെ കീഴിൽ സ്ഥപിതമായ നമ്മുടെ വിദ്യലയം 50 വർഷം പൂർത്തിയാക്കി, സുവർണജൂബിലിയുടെ നിറവിൽ നിൽക്കമ്പോൾ ആ കാലമത്രയും ഈ വിദ്യാലയത്തിലേക്ക് അനഗ്രഹവർഷം ചൊരിഞ്ഞുകൊണ്ട് നമ്മെ പരിപാലിച്ച സർവേശ്വരനോട് നന്ദി പറയാം. പിന്നിട്ട ഈ യാത്രയിൽ ഇടപ്പള്ളിയിലെയും പരിസരപ്രദേശങ്ങളിലേയും നാനാജാതി മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നല്കാനും, നിരവധി പേരെ മതസാംസ്കാരിക സാമൂഹികരംഗങ്ങളിലും കലാകായികരംഗഭ്ങളിലും മികവുറ്റ സ്‌ത്രീ ശക്തികളാക്കി വളര്ത്തിയെടുക്കാനും സാധിച്ചു എന്നതിൽ അഭിമാനമുണ്ട്

വൈജ്ഞാനികമേഖലയിലും കലാകായികരംഗങ്ങളിലും എറണാകുളം ജില്ലയിൽതന്െ മുൻപിൽ നിൽക്കുന്ന ഈ വിദ്യാലയം ഇടപ്പള്ളിയുടെ ചരിത്രത്തിൽ നിർണായക സ്ഥാനം പിടിക്കുമ്പോൾയഥാകാലങ്ങളിൽ ഇതിന്റെ അഭ്യുന്നതിക്കായി പ്രവർത്തിച്ച എല്ലാ മാനേജർമാരെയും അധ്യാപകരേയും അനധ്യാപകരേയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. സുവർണജൂബിലിയുടെ ഈ വേളയിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ ശ്രദ്ധ നല്കികൊണ്ട് നമ്മുടെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മികച്ചരീതിയിൽ മുന്നോട്ട് പോകന്ന കാര്യം വളരെ അഭിമാനപുരസരം അറിയിക്കുന്നു.

സ്ക്കൂൾ മാനേജ്മേന്റിന്റെ നിർലോഭമായ സഹായവും ശ്രദ്ധയും ഈ വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പടുത്താൻ വലിയ പങ്കുവഹിക്കുന്ന കാര്യം സസന്തോഷം അറിയിക്കുന്നു. മാനേജ്‌മെന്റ് അധ്യാപകർ അനധ്യാപകർ വിദ്യാർത്ഥികൾ ഇവരുടെ സഹകരണത്തോടെ ഈ വർഷം പത്ത് സ്മാർട്ട് റൂമുകളുടെ നിർമാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിച്ചു. ശ്രീ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പൂർവ അധ്യപകർ ശ്രീ ജോയി പള്ളിപ്പാടൻ എന്നിവർ മൂന്നു സ്മാർട്ട്റൂമുകൾ കൂടി നിർമ്മിക്കാൻ സന്നദ്ധരായിട്ടുണ്ട്

2017-18 അധ്യയനവർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ 143 കുട്ടികൾ പരീക്ഷയെഴുതി 100 ശതമാനം വിജയം കരസ്ഥമാക്കി. 9 വിദ്യാർത്ഥിനികളഅ‍ക്ക് 10 എ പ്ലസും, 9 കുട്ടികൾക്ക് 9എപ്ലസും 8 വിദ്യാർത്ഥിനികൾ 8 എപ്ലസും നേടുകയുണ്ടായി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ്, വിരമിച്ച അധ്യാപകർ പി റ്റി എ ഇവർ നൽകുന്ന ക്യാഷ് അവാർഡുകളും സ്റ്റാഫ് എൻഡോവ്മെന്റുകളും നൽകിവരുന്നു. ഇവിടത്തെ അധ്യാപക അനധ്യാപകരുടെ കൂട്ടായ പ്രവർത്തനം പിറ്റിഎയുടെ സഹകരണവും എല്ലത്തിലുപരി ദൈവാനുഗ്രഹവുമാണ് ഈ വിജയത്തിനു പിന്നിൽ

പ്രവേശനോത്സവം

2018 ജൂൺ ഒന്നാം തിയതി സ്ക്കൂൾ ‌മാനേജർ വെരി. റവ. ഫാ. കുര്യാക്കോസ് ഇരവിമംഗലം പ്രവേശനോത്സവം ഉതിഘാടനം ചെയ്ത് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു

അധ്യാപക രക്ഷാകർത്തൃയോഗം

ജൂൺ 28- 9.30 ന് ക്ലാസ് പിറ്റിഎ ചേരുകയും തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ആവശ്യകതയെകുറിച്ച് ഇടപ്പള്ളി ബി ആർ സി യിലെ ശ്രീകുമാർ സർ ലതിക ടീച്ചർ എന്നിവർ രക്ഷാകർത്താക്കളെബോധവൽകരിച്ചു. 11.30 ന് മാനേജർ വെരി. റവ. ഫാ. കുര്യാക്കോസ് ഇരവിമംഗലത്തിന്റെ അധ്യക്ഷതയിൽ അധ്യാപക രക്ഷാകർത്തൃജനറൽബോഡി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. പി റ്റി എ പ്രസിഡന്റ് ശ്രീ തോമസ് പള്ളിപ്പാടൻ വൈസ്പ്രസിഡന്റ് ശ്രീമതി സ്മിത സൈമൺ മദർ പിറ്റിഎ സൗമ്യ ജോർജ് ഓഡിറ്റർ സബേഷ് എം എ എന്നിവരെ തിരഞ്ഞടുത്തു.

ദിനാചരണങ്ങൾ- ആഘോഷങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം- റെഡ്ക്രോസ് അംഗങ്ങളുടെ നേതൃത്വത്തിൽ പാകിമുളപ്പിച്ച തൈകൾനട്ട് പരിസ്ഥിതി ദിനം ഹെഡ്മിസ്ട്രസ് ജില്ലി പി ജിയോ ഇദ്ഘാചനം ചെയ്തു. ഇതോടനുബന്ധിച്ച് പോസ്റ്റർ നിർമാണം പ്ലകാർഡ് നിർമാണം ഇവയിൽ മൽസരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി

വായനാ വാരം - ജൂൺ 19ന് വായനാവാരത്തോടനുബന്ധിച്ച് മലയാളധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥനികൾ അവരുടെ ഭവനങ്ങളിലെ പുസ്തകശേഖരണത്ഥിന്റെ പ്രദർശനം സംഘടിപ്പിച്ചു. കൂടുതൽ പുസ്തകങ്ങൾ പ്രദർശിപ്പിച്ച വിദ്യാർത്ഥികളെ പ്രത്യകം അനുമോദിച്ചു. ഡിസി ബുക്സിന്റെ നേതൃത്തവത്തിൽ പുസിതകങ്ങളുടെ പ്രദർശനവും വിൽപനയും നടത്തിയ കുടിടകളിൽ പുസ്തകങ്ങളോടും വായനയോടുള്ള ആഭിമുഖ്യവും വളർത്തുന്നതിൽ സഹായിച്ചു. വായനാവാരസമാപനത്തോടനുബന്ധിച്ച് ജൂൺ 28 ന് ചെറുകഥാകൃത്തും ബാലസാഹിത്യകാരിയമായ ശ്രീമതി പ്രിയ എസിനൊപ്പം സംവാദിക്കനുള്ള അവസരം കുട്ടികൾക്കുണ്ടായി. വിവിധ ക്ലബുകളുടെ പ്രവർത്തനോൽഘാടനവും അന്നേദിവസം നടന്നു.

യോഗാദിനം- ജൂൺ 21 അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ശ്രീമതി ആൻസി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ പരിശീലിച്ച യോഗാമുറകൾ അവതരിപ്പിച്ചു. മാനസിക ശാരീരിക ആരോഗ്യത്തിൽ യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശം എച്ച് എം നൽകുകയുണ്ടായി.

ലഹരിവിരുദ്ധദിനംലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ്, ജോ ആർ സി കൗൺസിലർമാരും അധ്യപകർ ഇവരുടെ നേതൃത്വത്തിൽ ജെ ആർ സി കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ജെ ആർ സി കേഡറ്റ് കുമാരി മെൽവിറ്റ ലഹരി വിരുദ്ധസന്ദേശം നൽകുകയും ജെ ആർസി കൗൺസിലർമാരുടെ നേതൃത്തവത്തിൽ ലഹരി വിരുദ്ധറാലി നടത്തുകയും ചെയ്തു.

സ്വാതന്ത്ര്യ ദിനം72-ാം സ്വാതന്ത്ര്യ ദിനം സ്ക്കൂൾ ബാൻഡ് ഡിസ്‌പ്ലെ ഇവയുടെ അകമ്പടിയോടെ സമുചിതമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട മാനേജർ ദേശീയപതാകയുയർത്തി. സ്വാതന്ത്ര്യദിന സന്ജേശം നൽകി. പി റ്റി എ പ്രസിഡന്റ് കുമാരി മെറീന സജി എന്നിവർ യോഗത്തിൽ ആശംസ ഇർപ്പിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ വിവധമൽസ്ങ്ങളിൽ വിജയികൾക്ക് ബഹുമാനപ്പെട്ട മാനേജർ സമ്മാനങ്ങൾ നൽകി. തുടർന്ന് കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു

മനുഷ്യ മനസ്സുകളുടെ നൊമ്പരമായി മാറിയ പ്രളയദുരന്തം മൂലം നമ്മുടെ വിദ്യലയത്തിലെ ഓണാഘോഷപരിപാടികൾ വേണ്ടെന്ന് വെയ്ക്കുകയും പയസ്ദിനം ലളിതമായി ആചരിക്കുകയും ചെയ്തു.

സെ ജോർജ്ജ് ഹൈസ്ക്കൂളിൽ വെച്ച് നടന്ന പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് പി റ്റി എ യിൽ നിന്ന് 10000/- രൂപയും അവശ്യസാധനങ്ൾ വാങ്ങി അധ്യാപതർ പി റ്റി എ അംഗങ്ങൾ കുട്ടികൾ ഇവർ ചേർന്ന് എത്തിക്കുകയും ജെ ആർ സി കേഡറ്റുകൾ ക്യാമ്പിലേക്ക് വേണ്ട സഹായസഹകരണങ്ങൾ നൽകുകയും ചെയ്തു.

അധ്യാപകർ പ്രളയദുരന്തത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് ആവശ്യമായ പിന്തുണയും സരഹായങ്ങളും നൽകുകയുണ്ടായി. നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഇവിടത്തെ കുട്ടികൾ അധ്യാപകർ പി റ്റി എ ഇവരുടെ സഹകരണത്തോടെ 112 ഭക്ഷണകിറ്റുഖൾ വിതരണം ചെയ്തു.

ആന്സി ടീച്ചറിന്റെ നേതൃത്വത്തിൽ ചെത്തിക്കോ മേരി ഇമ്മാക്കുലേറ്റ് പള്ളിയിലെ വിൻസെന്റ് ഡി പോൾ പ്രവർത്തകർ അവശ്യസാധനങ്ങളടങ്ങിയ 114 കിറ്റുകൾ വിതരണം ചെയ്തു . നമ്മുടെ സ്ക്കൂളിലെ ഹോക്കി കോച്ചും അഭ്യുദയകാംക്ഷിയമായ ശ്രീ ആർ എസ് ഷേണായി സർ ബഡുകൾ ബെഡ്ഷീറ്റുകൾ മറ്റ അവശ്യ സാധനങ്ങൾ നൽകി സഹായിച്ചു

നമ്മുടെ കൗൺസിലർ, ജ സി എൽ ഇടപ്പള്ളി ഇവർ കുട്ടികൾക്കാവശ്യമായ ബാഗ് , കുട , മറ്റു പഠന സഹായികൾ നൽകി. സ്ക്കൂൾ മാനേജഡ്മെന്റ് പ്രളയദുരന്തത്തിൽപ്പെട്ട കുട്ടികളുടെ ആവശ്യങ്ങൾ അറിഞ്ഞ് കട്ടിൽ, മിക്സി, സ്റ്റൗ, ബെഡ് , കസേര മുതലായ വീട്ടുപകരണങ്ങൾ നൽകി കുടുംബങ്ങളെെ സഹായിച്ചു .

പയസ് ദിനം-സെപ്റ്റംഭർ 19 ന് നടന്ന വിദ്യാലയദിനമായ പത്താം പീയൂസിന്റെ തിരുന്നാൾ ബഹുമാനപ്പെട്ട മാനേജർ വെ. റവ ഫാ. കര്യാക്കോസ് ഇരവിമംഗലത്തിന്റെ അധ്യക്ഷതയിൽ ആചരിച്ചു. മാനേജ്മെന്റ് ട്രസ്റ്റിമാർ , കുമാരി മറീന സജി ഇവർ ആശംസകൾ നേർന്നു. തുടര്ന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

സ്ക്കൂൾ പാർലമെന്റ്- സെപ്റ്റംഭർ 27 ന് സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. സ്ക്കൂൾ ലീഡറായി നിധിയ ആന്റണിയെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു.

കേരളപ്പിറവി നവബർ 1 കേരളപ്പിറവിയോടനുബന്ധിച്ച അഖിലബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഭാഷാദിനാചരണം ഭംഗിയായി നടത്തി. ബാലസാഹിത്യകാരൻ പി ഐ ശങ്കരനാരായണന്റെ അധ്യക്ഷതയിൽ കുട്ടികൾ പങ്കെടുത്തുകൊണേടുള്ള കവിയരങ്ങും പാട്ടും കവിതയും എന്ന വിഷയത്തിൽ സെമിനാറും നടത്തി.

ഹൈസ്ക്കൂൾ ക്ലസുകളെല്ലാം പൈടെക് ആക്കുന്നതിന്റെ ഭാഗമായി പൂർത്തൂകരിച്ച 10 സ്മാർട്ട്റൂമുകളുടെ ഉദ്ഘാടനം നവംബർ 14ന് ബഹുമാനപ്പെട്ട മാനേജർ വെ. റവ ഫാ. കര്യാക്കോസ് ഇരവിമംഗലം നിർവഹിച്ചു. തുടർന്നുള്ള ക്ലാസ്റൂമുകളുടെ സ്വിച്ച് ഓൺ കർമ്മം യഥാക്രമം വാർഡ് കൗൺസിലർ ശ്രീ വിജയകുമാർ, ട്രസ്റ്റിമാരായ ശ്രീ മാർട്ടിൻ കണ്ടത്തിൽ , ശ്രീ ജോയി പള്ളിപ്പാടൻ, എഡ്യുക്കേഷന് കമ്മിറ്റി അംഗം, വിരമിച്ച അധ്യാപകർ , ഹെഡ്മിസ്ട്രസ്, ഈ വർഷം വിരമിക്കുന്ന അധ്യാപകർ, എന്നിവർചേർന്നു നിര്വഹിച്ചു. തുടർന്ന് ശിശുദിനം കുട്ടികളുടെ പരിപാടികളോടെ ആഘോഷിച്ചു.

ക്രിസ്തുമസ് ദിനാഘോഷം-ഡിസംബർ 7 ന് ഈ വർഷത്തെ ക്രസിതുമസ് ആഘോഷം വളരെ ഭംഗിയായി നടത്തി. കുട്ടികൾ പുൽക്കൂടുണ്ടാക്കിയും കരോൾ ഗാനങ്ങളി്‍ ആലപിച്ചും ആ ദിവസത്തെ ആഘോഷത്തിന്റെ മാറ്റുകൂട്ടി. സി. ട്രീസ ക്രിസ്തുമസ് ദിന സന്ദേശം നൽകി

ക്ലബുകൾ

പരിസ്ഥിതി , വിദ്യാരംഗം, ഗണിതം, സയൻസ്, സോഷ്യൽ സയൻസ്, ഐ ടി, എന്നീക്ലബുകൾ അധ്യാപകരുടെ മേൽനോട്ടത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.

സ്ക്കൂൾ തല മേളകൾ നവംബർ 1,3,4 തീയതികളിൽ നടന്നു . സബ്‌ജില്ലാതലമേളകളിൽ നമ്മുടെ വിദ്യാർത്ഥിനികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡ്നേടി.

സബ്ജില്ലാതല സയൻസ് ടാലന്റ് സെർച്ച് എക്സാമിനേഷനിൽ പത്താം സ്റ്റാൻഡേർഡിലെ സഫ്ന 2-ാം സ്ഥാനം നേടി. റവന്യൂതല മത്സരത്തിൽ പങ്ങകെടുത്തു. സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ ക്വിസ്സിൽ യു പി വിഭാഗത്തിൽ സുൽത്താന തസ്നീം , പ്രതിഭ പി എന്നിവർ മികച്ചപ്രകചനം കാഴ്ചവെച്ച് അടുത്തതലത്തിലേക്ക് അർഹത നേടി.

ലിറ്റിൽ കൈറ്റ്സ്-വിവര സാങ്കേതിക വിദ്യയിൽ അഭിരുചിയുള്ള അംഗങ്ങളുള്ള ലിറ്റിൽ കൈറ്റസിന്റെ ഒരു യൂണിറ്റ് വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. ആനിമേഷൻ , പ്രോഗ്രാമിങ്ങ്, ഹാർഡ്‌വെയർ, മലയാളം കംമ്പ്യൂട്ടിങ്ങ് എന്നിങ്ങനം വിവിധ മേഖലകളിൽ പരിശീലനം നൽകി.ശ്രീമതി രമ്യ ജോസഫ്, ശ്രീമതി സ്മിത ആന്റണി എന്നിവർ ഇതിന് നേതൃത്വം വഹിക്കുന്നു.

ടാലന്റ് ലാബ്- പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽമികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്ക് അവരു ടെ കഴിവും അഭിരുചിയും വികസിപ്പിക്കുന്നതിനായി പ്രഗല്ഭവ്യക്തികളുടെ ക്ലാസുകളും അവരുമായി സംവാദിക്കനുള്ള അവസരങ്ങളും പ്രോൽസാഹിപ്പിച്ചുവരുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇഗ്ലീഷ് സുരീലിഹിന്ദി എന്നീ പ്രവർത്തനങ്ങൾ വളരെ ബംഗിയായി നടന്നുവരുന്നു.

കലോൽസവം-സ്ക്കൂൾതല കലോല്സവം ഒക്ടോബർ 11,12 തീയതികളിൽ നടത്തി. സബ്ജില്ലാതല കലോല്സവത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 37 ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും23 ഇനങ്ങളിൽ െ ഗ്രേഡ് നേടുകയും ചെയ്തു.

ഇവരിൽ സാനിയ ജോസഫ് മലയാള ഉപന്യാസം, ഷർമിള െ ആർ അറബി പദ്യം ചൊല്ലൽ, അനാമിക ടി അശോകൻ ആന്ഡ് പാർട്ടി നാടൻ പാട്ട് എന്ീ അനങ്ങളിൽസബ് ജില്ലാ തലത്തിൽ ഫസ്റ്റ് എ ഗ്രേഡും റവന്യൂ തലത്തിൽ എ ഗ്രാഡും നേടി. ഹിനിദി കഥാരചനയിൽ നൂറ വി െം ഇംഗ്ലീഷ് എസ്സെ അമ്ന ഇർഷാദ്, ബിന്ദി പദ്യം ചൊല്ലൽ ണറീന സജി, വയലിൻ ആർച്ച എം വി,എന്നിവയിൽ സബ്ജില്ലാതലത്തിൽ സെക്കന്ഡ് എ ഗ്രേഡും നേടി. സ്ക്കൂളിന്റെ അഭിമാനമായി മാറി.

സംഘടനകൾ

|-

!

|- |

|- |

|- | കളത്തിലെ എഴുത്ത് |}