ജി.വി.എച്ച്.എസ്.എസ്. മമ്പാട്
[[Category:വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
ജി.വി.എച്ച്.എസ്.എസ്. മമ്പാട് | |
---|---|
വിലാസം | |
മമ്പാട് മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[മലപ്പുറം]] |
വിദ്യാഭ്യാസ ജില്ല | [[ഡിഇഒ വണ്ടൂര്‍ | വണ്ടൂര്‍]] |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-01-2010 | Gvhssmampad |
ചരിത്രം
1974- ല്‍ കേരള സര്‍ക്കാരാണ് സ്ക്കൂള്‍ സ്ഥാപിച്ചത്. അധികാരിയും മമ്പാട് സ്വദേശിയുമായ യശ്ശശരീരനായ ശ്രീമാന്‍ അത്തന്‍ മോയാന്‍ അധികാരി സൗജന്യമായി നല്കിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.മമ്പാട് ഗ്രാമ പഞ്ചായത്തിലെ 17)o വാര്ഡിലെ നടുവക്കാട് എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസ്സുകളിലായി 12 ഡിവിഷനുകള്‍ പ്രവര്ത്തിക്കുന്നു.1993- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു.computer science കോഴ്സുകള്‍ നിലവിലുണ്ട്. 2004 -ല്‍ ആണ് ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി ആയിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, VHS വിഭാഗങ്ങള്‍ക്ക് 6 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,3സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,2 ലബോറട്ടറികള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്രപ്പുരകള്‍, ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്.
- ഗണിത ശാസ്ത്ര ക്ളബ്
- നേച്ചര്‍ ക്ലബ് (ദേശീയ ഹരിതസേന).
ദിനാചരണങ്ങള്‍, പഠനക്യാമ്പുകള്‍, സെമിനാറുകള്‍, പരിസരശുചീകരണപ്രവര്‍ത്തനങ്ങള്‍, ചര്‍ച്ചാക്ളാസുകള്‍, പ്രദര്‍ശനങ്ങള്‍, ക്വിസ് മല്‍സരങ്ങള്‍, തുടങ്ങിയവ ക്ളബിന്റെ നേതൃത്ത്വത്തില്‍ നടത്തി വരുന്നുണ്ട്.
- സാമൂഹ്യ ശാസ്ത്ര ക്ളബ്
- ഭാഷാ പഠന ക്ളബ്
- SMART ROOM
വിക്ടേഴ്സ് ചാനലിന്റെ പ്രദര്‍ശനം, പഠന സിഡികളുടെ പ്രദര്‍ശനം, തുടങ്ങിയവ നടത്തി വരുന്നുണ്ട്.
- IT LAB
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.:-
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളില്‍ നടന്നു വരുന്നുണ്ട്. .കയ്യെഴുത്തുമാസിക,ചുമര്‍പത്രിക,രചനാമത്സരങ്ങള്‍,ക്വിസ് മത്സരങ്ങല്‍,ചിത്രരചനാമത്സരങ്ങല്‍,പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്പ ശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കേരള സര്‍ക്കാരാണ് സ്കുള്‍ സ്ഥാപിച്ചത്. ഇപ്പോള്‍ സ്തളിന്റെ ചുമതല മലപ്പുറം ജില്ലാ പഞ്ചായത്തിനാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
മുഹമ്മദാലി പി (1974-76) |
വെങ്കിടേശ്വര ശര്മ്മ (76-77) |
തോമസ്സ് പി ടി (77-78 )|
ശങ്കരനാരായണ ഐയ്യര്‍ (78-79 ) |
രാമകൃഷ്ണന്‍ നായര്‍ R (79-80 ) |
മുത്തു കുമാരന്‍ (80-82 )
|
നാരായണന്‍ നമ്പൂതിരി P N ( 82-83 ) |
സാറാമ്മ കോശി ( 83-86 ) |
ജോര്‍ജ്ജ് ബെഞ്ചമിന്‍ ( 86-88 ) |
ബാലകൃഷ്ണപിള്ള ( 88-89 ) |
സത്യവതി ( 89-93 )
|
അലി വി ( 93-94 ) |
ഭാസ്കരന്‍ C K ( 94-95 )
| രത്നവല്ലി V ( 95-96 )|
രമാഭായ് T V ( 96-04 ) |
ഖാലുദ്ദീന്‍ കുഞ്ഞു ( 04-05 ) |
സുധാമണി K ( 05-06 )
|
M H മുഹമ്മദ് ബഷീര്‍ 06-08 |
ചിന്നമ്മ തോമസ്' ( 08/-- ) |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ആസിഫ് സഹീര്‍ ഫുട്ബോള്‍ താരം ( S B T.)
- ഷബീറലി ഫുട്ബോള്‍ താരം (S B T.)
- ഷഫീക്ക് ഫുട്ബോള്‍ താരം (ഏജീസ് )
- സാക്കീര്‍ ഫുട്ബോള്‍ താരം
- സുല്‍ഫീക്കറലി ഫുട്ബോള്‍ താരം ( പോലീസ്)
വഴികാട്ടി
അഭ്യര്‍ത്ഥന--തിരുത്തലുകളും നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നു. ഇമെയില്‍ ചെയ്യുക- gvhssmampad48037@gmail.com
P K Abdul rahiman, SITC , 9496363633
- മമ്പാട് അങ്ങാടിയില് നിന്നും 1.5 കി.മി. അകലത്തായി നടുവക്കാട് സ്ഥിതിചെയ്യുന്നു.
|----
- നിലമ്പൂര്‍ റയില്‍വേ സ്റേറഷനില്‍ നിന്നും 12 കി.മി. അകലം
|} |}