ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ

19:32, 4 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)

ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാലക്കുഴ

 

ആമുഖം

പാലക്കുഴ പഞ്ചായത്തിന്റെ തിലകക്കുറിയായി വര്‍ത്തിക്കുന്ന പാലക്കുഴ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ 1914 ല്‍ എല്‍. പി. സ്‌ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 1968 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്ഥാപനത്തില്‍ നിന്നും 1971 ല്‍ പ്രഥമ എസ്‌. എസ്‌. എല്‍. സി. ബാച്ച്‌ പുറത്തിറങ്ങി. എസ്‌. എസ്‌. എല്‍. സി. ബാച്ച്‌ ആരംഭിച്ച്‌ രണ്ടാം വര്‍ഷം നൂറു ശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 95 ശതമാനത്തിനു മുകളിലും വിജയം കരസ്ഥമാക്കുവാനും ഈ സ്‌ക്കൂളിനു കഴിഞ്ഞു. 2000-01 അദ്ധ്യയന വര്‍ഷത്തില്‍ ഈ സ്ഥാപനം ഹയര്‍സെക്കന്ററി സ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു. സയന്‍സ്‌, കമ്പ്യൂട്ടര്‍ സയന്‍സ്‌, കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ എന്നിങ്ങനെ നാലു ബാച്ചുകള്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ - പണ്ടപ്പിള്ളി - പാലക്കുഴ - കൂത്താട്ടുകുളം റോഡില്‍ പാലക്കുഴ ജംഗ്‌ഷനോടുചേര്‍ന്ന്‌ റോഡിനിരുവശവുമായി ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കന്ററി കെട്ടിടത്തിന്‌ അഭിമുഖമായാണ്‌ വിശാലമായ കളിസ്ഥലം. മൂന്നുവര്‍ഷം കൂടുമ്പോള്‍ ഇവിടെ വച്ച്‌ റവന്യൂ ജില്ലാ കായികമേള നടക്കുന്നു. ഫുട്‌ബോളിന്‌ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും ഗ്രേസ്‌ മാര്‍ക്ക്‌ കരസ്ഥമാക്കുന്നതിനും കുട്ടികള്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌. 2008-09 അദ്ധ്യയനവര്‍ഷത്തില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 917 കുട്ടികള്‍ ഉണ്ട്‌. സ്‌ക്കൂള്‍ യൂണിഫോം നിര്‍ബന്ധമാണ്‌. എല്ലാ ബുധനാഴ്‌ചയും കുട്ടികള്‍ ഖാദി യൂണിഫോം ധരിക്കുന്നു. ഹൈസ്‌ക്കുള്‍ വളപ്പില്‍ ഉണ്ടായിരുന്ന ശുദ്ധജല വിതരണപദ്ധതിക്കു പുറമേ ജലനിധിയുടെ സഹായത്തോടെ ആറര ലക്ഷം രൂപ ചെലവില്‍ വിപുലമായ ശുദ്ധജല വിതരണ പദ്ധതി 2008-09 ല്‍ പൂര്‍ത്തിയായി. പതിനാറായിരത്തില്‍പരം കുട്ടികളുടെ അഡ്‌മിഷന്‍ രേഖകള്‍ കമ്പ്യുട്ടൈസ്‌ ചെയ്യുന്ന പ്രവര്‍ത്തനവും ഈ കാലയളവില്‍ പൂര്‍ത്തിയായി. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുന്ന ഐ. ഇ. ഡി. സി. ഫലപ്രദമായി നടപ്പാക്കിവരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്‍. സി. സി. യില്‍ അംഗത്വമുണ്ട്‌. വിവിധ ക്യാമ്പുകളില്‍ പങ്കെടുത്ത്‌ മികവുനേടി പല കേഡറ്റുകള്‍ക്കും 60 മാര്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്കായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്‌. സ്‌ക്കുള്‍ പി. റ്റി. എ., മാതൃസംഗമം ഇവ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. ശ്രീ. കെ. കെ. രാജന്‍ ആണ്‌. പി. റ്റി. എ. പ്രസിഡന്റ്‌. ശ്രീമതി ഐബി തോമസ്‌ മാതൃസംഗമം ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിക്കുന്നു. സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബുകള്‍, സ്‌ക്കൂള്‍ സഹകരണ സംഘം, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഇവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്‌. ഗണിതശാസ്‌ത്രക്ലബ്ബ്‌, സയന്‍സ്‌ ക്ലബ്ബ്‌, സേഷ്യല്‍ സയന്‍സ്‌ ക്ലബ്ബ്‌, വിദ്യാരംഗം കലാസാഹിത്യവേദി, പരിസ്ഥിതി ക്ലബ്ബ്‌, എന്റെ മരം പദ്ധതി, സ്‌ക്കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബ്‌ ഇവയ്‌ക്കുപുറമേ ഈ വര്‍ഷം എന്‍. ആര്‍. എച്ച്‌.എം., ടി. എഫ്‌. പി. എഫ്‌. ഇവയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്‌. മുന്‍ പ്രധാനാദ്ധ്യാപകര്‍,അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍എന്നിവരുടെ വിവിധ സംഗമങ്ങള്‍ ഈ കാലയളവില്‍ നടത്തിയിട്ടുണ്ട്‌. സുമനസ്സുകളായ പല വ്യക്തികളും ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്‌മെന്റുകള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്‌ക്കൂളിനുള്ള അവാര്‍ഡ്‌ ഈ സക്കുളിനാണ്‌ ലഭിച്ചിട്ടുള്ളത്‌. 2007 മുതല്‍ ഫാ. സാജു കെ. മത്തായി സ്‌ക്കൂള്‍ ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിച്ചുവരുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാലക്കുഴ <googlemap version="0.9" lat="9.882561" lon="76.605853" zoom="18"> 9.881779, 76.60589 Govt.Model H.S S Palakkuzha </googlemap>