സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./വിദ്യാരംഗം‌-17

23:52, 25 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpsangy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് മലയാളസാഹിത്യത്തിൽ അഭിരുചി വളർത്തുന്നതിൽ വളരെ നല്ല പങ്ക് വിദ്യാരംഗം ക്ലബ് വഹിക്കുന്നു. ഓരോ വർഷവും ഇതിൻെറ ചുമതല വഹിക്കുന്നത് മലയാളം അധ്യാപകർ ആണ്. 2018-2019 അധ്യായനവർഷത്തിലെ ഇതിൻെറ ചുമതല ഗായത്രി എന്ന അധ്യാപികയ്ക്കാണ്. കു‌ട്ടികൾക്ക് ഇരുന്ന് പുസ്തകങ്ങൾ ഇരുന്ന് വായിക്കുവാൻ പ്രത്യേകം റീഡിംഗ് റൂം തന്നെയുണ്ട്.

       വായനാവാരാഘോഷത്തിൻെറ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സന്ദേശയാത്ര സംഘടിപ്പിച്ചു. വായനയുടെ മഹത്വം സാധാരണജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ഈ സന്ദേശയാത്രയുടെ ലക്ഷ്യം. വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങൾ ആയ വിദ്യാർത്ഥികൾ സമീപപ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ചു വായനയുടെ ഗുണങ്ങളെപ്പറ്റി അവിടെയുള്ളപരെ ബോധവത്കരിക്കുകയും ലൈബ്രറി ഉപയോഗിക്കേണ്ടതിൻെറ ആവശ്യകതയെപ്പറ്റി സംസാരിച്ചു. ഇതിനോടനുബന്ധിച്ച് കഥാ കവിതാ രചനമത്സരങ്ങളും നടത്തി.