വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ

11:35, 20 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vkshss (സംവാദം | സംഭാവനകൾ) (പേരുൾപ്പെടുത്തുക)


കാസർഗോഡ് ജില്ലയിൽ നീലോശ്വരത്ത് നിന്നും 30 കീ.മീ. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വരക്കാട് ഹൈസ്ക്കൂൾ. 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ വിഭാഗം മാത്രം പ്രവർത്തിക്കുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഈ വിദ്യാലയം എളേരിത്തട്ട് നായനാർ മെമ്മോറിയൽ കോളേജിന് സമീപം സ്ഥിതി ചെയ്യുന്നു.

വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ
വിലാസം
വരക്കാട്

കോട്ടമല പി. ഒ, നീലേശ്വരം വഴി.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04672241403
ഇമെയിൽ12029varakkadhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്12029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കാൽ.
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌ & ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുരളീധരൻ.പി.കെ
പ്രധാന അദ്ധ്യാപകൻഷൈനി എം ജോസ് മരിയ
അവസാനം തിരുത്തിയത്
20-02-2019Vkshss



ചരിത്രം

പരേതനായ ശ്രീ. വി. കേളുനായർ ആണ് 1976-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ഥാപിത മാനേജർ ആയ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് 1983-ൽ ഭാര്യ നാരായണിയമ്മ മാനേജരായി. പിന്നീട് കുടുംബാംഗങ്ങൾ ചേർന്ന് ട്രസ്റ്റ് രൂപീകരിച്ച് മകൻ ശ്രീ. വി. കെ. കേളുനായർ ഈ വിദ്യാലയത്തിന്റെ മാനേജരായി. എന്നാൽ അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെ തുടർന്ന് നിലവിലുളള മാനേജർ ശ്രീ.പി. കൃഷ്ണൻ നായർ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു. ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാനാദ്ധ്യാപകൻ ശ്രീ. ജോസഫ് .പി. അഗസ്റ്റിൻ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ളാസ് മുറികളുണ്ട്. സയൻസ് ലാബ്, ലൈബ്രറി, സ്റ്റുഡന്റ്സ് സൊസൈറ്റി, ഗേൾസ് ഗൈഡൻസ് കൗൺസിൽ എന്നിവകളും പ്രവർത്തിക്കുന്നു. കൂടാതെ 12 കമ്പ്യൂട്ടറുകളും ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുളള ഒരു കമ്പ്യൂട്ടർ ലാബും, എൽ.സി.ഡി പ്രോജക്ടറോടു കൂടിയ സ്മാർട്ട് ക്ളാസ് റൂമും നിലവിലുണ്ട്.കാര്യക്ഷമമായ രീതിയിൽ കുടിവെളള വിതരണ സൗകര്യം ഒരുക്കിയിരിക്കുന്നു. പരിമിതമായ കളിസ്ഥലം മാത്രമാണ് സ്കൂളിന് നിലവിലുളളത്. മെച്ചപ്പെട്ട യാത്രാസൗകര്യം ഏർപ്പെടുത്തിയതിന്റെ ഭാഗമായി സ്കൂളിന് സ്വന്തമായി ബസ് സർവ്വീസ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്.
  • ഗേൾസ് ഗൈഡൻസ് കൗൺസിൽ
  • ദിനാഘോഷങ്ങൾ.

സ്കൂൾ പത്രം

മാനേജ്മെന്റ്

മാനേജർ- പി.കൃഷ്ണൻ നായർ


== മുൻ സാരഥി ==ശാന്തമ്മ.പി(ഹെഡ്മിസ്സ്‌ട്രെസ്സ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.3269546,75.3064894 |zoom=13}}