എം.ഐ.ഇ.ടി. എച്ച്.എസ്സ്, മൂവാറ്റുപുഴ

11:41, 2 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtcmuvattupuzha (സംവാദം | സംഭാവനകൾ)

എം.ഐ.ഇ.റ്റി ഹൈസ്കൂള്‍ മൂവാറ്റുപുഴ

 

ആമുഖം

മൂവാറ്റുപുഴയിലെ മുസ്ലിം പൗര പ്രമുഖരും, നേതാക്കളും, സാമൂഹ്യപ്രവര്‍ത്തകരും പുരോഗമന ചിന്താഗതിക്കാരും ചേര്‍ന്ന് Muvattupuzha Islamic Education Trust എന്ന പേരില്‍സ്ഥാപനത്തിന് 1967ല്‍രൂപം നല്കി.

മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനവും, സമൂദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ശബ്ദമുയര്‍ത്തുന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങളും, ബോധവല്‍ക്കരണവും ആയിരുന്നു ട്രസ്റ്റിനുള്ള മുഖ്യ ലക്ഷ്യങ്ങള്‍മുസ്ലിം സമൂഹത്തിന്‍ വിദ്യാഭ്യാസ വളര്‍ച്ച മുന്നില്‍കണ്ട് 1985ല്‍എം.ഐ.ഇ.റ്റി ഹൈസ്കൂള്‍സ്ഥാപിതമായി. ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസം സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് പരിസര പ്രദേശങ്ങളിലുള്ള രക്ഷാകര്‍ത്താക്കള്‍ക്കും, നാട്ടുകാര്‍ക്കും സ്വീകാര്യമായി. അച്ചടക്കവും, നിലവാരവും പ്രശംസനീയമായി നിലനിര്‍ത്തിവന്നു. 1998ല്‍അപ്പര്‍പ്രൈമറി സ്കൂളായി ഉയര്‍ത്തി. അതോടൊപ്പം ഇംഗ്ളീ‍ഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു.

2006 ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും 2009 S.S.L.C പരീക്ഷക്ക് കുട്ടികളെ ഇരുത്തുകയും ചെയ്തു. പ്രഥമ S.S.L.C. ബാച്ചിലെ പരീക്ഷ എഴുതിയ 23 കുട്ടികളും വിജയിച്ച് കന്നി വിജയം നൂറുമേനിയാക്കിയത് സ്ഥാപനത്തിന് അഭിമാനമായി. L.K.G. to 10th വരെ മലയാളം, ഇംഗ്ളീഷ് ഡിവിഷനോടുകൂടിയ സമ്പൂര്‍ണ്ണ ഹൈസ്കൂളും പ്രവര്‍ത്തിക്കുന്നു.

വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കുന്നു. സാഹിത്യ, കലാ, കായിക രംഗങ്ങളില്‍മികവ് പുലര്‍ത്തുന്നു. ഹെഡ്മാസ്റ്റര്‍ഉള്‍പ്പെടെ 30 അദ്ധ്യാപകര്‍സേവനം അനുഷ്ടിക്കുന്നു. പരിചയ സമ്പത്തും, അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ഉള്ള ഈ അദ്ധ്യാപകരാണ് സ്ഥാപനത്തിന്‍ മാറ്റുരക്കുന്നത്.

സഹോദര സ്ഥാപനങ്ങള്‍ : 1.ഹൈസ്കൂള്‍പെണ്‍കുട്ടികള്‍ക്കുള്ള ബോര്‍ഡിംഗ് 2.ഓപ്പണ്‍സ്കൂളിന് കീഴിലെ ഹയര്‍സെക്കന്‍ഡറി (Humanities, Commerce) 3.വനിതാ കോളേജ്, കാലിക്കറ്റ് B.A.(അറബി)



സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

എം.ഐ.ഇ.റ്റി ഹൈസ്കൂള്‍ മൂവാറ്റുപുഴ