സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ

19:52, 31 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CCPLMAIHS (സംവാദം | സംഭാവനകൾ)
                                                                                                                
                                                                                                                                              
                                                                                                                                              സ്ഥാപിതം 	                    : 01-05-1945
                                                                                                                                              സ്കൂള്‍ കോഡ് 	                     :  26068 	
                                                                                                                                              സ്ഥലം 	                               :എറണാകുളം
                                                                                                                                              സ്കൂള്‍ വിലാസം :സി.സി.പി.എല്.എം.എ.ഐ.എച്ച്.എസ്.പെരുമാനൂര്                                                                         
                                                                                                                                                                      കൊച്ചി,
                                                                                                                                               പിന്‍ കോഡ് 	                     :682015
                                                                                                                                             സ്കൂള്‍ ഫോണ്‍ 	                       :04842358491
                                                                                                                                             സ്കൂള്‍ ഇമെയില്‍ 	                       :ccplma@yahoo.com
                                                                                                                                             സ്കൂള്‍ വെബ് സൈറ്റ് 	
                                                                                                                                             വിദ്യാഭ്യാസ ജില്ല 	              :എറണാകുളം
                                                                                                                                             റവന്യൂ ജില്ല 	                         :എറണാകുളം
                                                                                                                                             ഉപ ജില്ല 	                                   :എറണാകുളം,
                                                                                                                                             ഭരണ വിഭാഗം 	                     :സര്‍ക്കാര്‍
                                                                                                                                             സ്കൂള്‍ വിഭാഗം 	                           :പൊതു വിദ്യാലയം
                                                                                                                                             പഠന വിഭാഗങ്ങള്‍ 	                     :ഹൈസ്കൂള്‍
                                                                                                                                             ആണ്‍ കുട്ടികളുടെ എണ്ണം 	          :1620
                                                                                                                                             പെണ്‍ കുട്ടികളുടെ എണ്ണം 	          : 541
                                                                                                                                            വിദ്യാര്‍ത്ഥികളുടെ എണ്ണം 	           :2161
                                                                                                                                            അദ്ധ്യാപകരുടെ എണ്ണം 	         :60
                                                                                                                                           പ്രിന്‍സിപ്പല്‍ 	
                                                                                                                                           പ്രധാന അദ്ധ്യാപകന്‍ 	            : സീ.എ. എലീസബത്ത്  ഡീസീല്വ്വ
                                                                                                                                           പി.ടി.ഏ. പ്രസിഡണ്ട്                     : ടീ.ശശീധരന് നായര്
                                                                                                                                           പ്രോജക്ടുകള്‍
                                                                                                                                           എന്റെ നാട് 	                                  :സഹായം
                                                                                                                                           നാടോടി വിജ്ഞാനകോശം 	           :സഹായം
                                                                                                                                           സ്കൂള്‍ പത്രം 	                                :സഹായം

<googlemap version="0.9" lat="9.955515" lon="76.294127" zoom="16"> (C) 9.952577, 76.294127, map CCPLMAIHS </googlemap>

ആമുഖം

സെന്‍ട്രല്‍ ബോഡ് ഓഫ് ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യൂക്കേഷന്റെ ചരിത്രം യൂണിയന്‍ ഓഫ് ആംഗ്ലോ ഇന്‍ഡ്യന്‍ അസോസിയേഷന്റെ ചരിത്രവുമായി ഇഴചേര്‍ന്നു കിടക്കുന്നു. സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരു ഡസന്‍ പ്രൈമറി സ്ക്കൂളുകള്‍ തുടങ്ങാന്‍ 1945 -ല്‍ ഗവണമെന്റ് അനുമതി നല്‍കിയത് അസോസിയേഷന്റെ ഒരു പ്രധാനമായി കണക്കാക്കാം. സെന്‍ട്രല്‍ ബോഡ് ഓഫ് ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യൂക്കേഷന്‍ ഒരു സ്വതന്ത്രബോഡിയായി പ്രവര്‍ത്തിക്കുന്നു.ലിറ്ററ്റി,സയന്റിഫിക്ക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി ആകറ്റിനു കീഴില്‍ ഈ ബോഡി രജിസ്ടേഷന്‍ എടുത്തിട്ടുണ്ട്. സെന്‍ട്രല്‍ ബോഡ് ഓഫ് ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യൂക്കേഷന്റെ കീഴില്‍ ആദ്യകാലത്തുണ്ടായുരുന്നത് 13 പ്രൈമറി സ്ക്കൂളുകളായിരുന്നു. പിന്നീട് രണ്ടെണ്ണം നിറുത്തലാക്കി. മദ്രാസ്,ബോംബെ,ബംഗാള്‍ തുടങ്ങിയ ഇന്‍ഡ്യന്‍ പ്രവിശ്യകളിലെ ആംഗ്ലോ ഇന്‍ഡ്യന്‍ സ്ക്കൂളുകളില്‍ നിലവിലുണ്ടായിരുന്ന അതേ രീതിയിലുള്ള വിദ്യാഭ്യാസം ഈ സ്ക്കൂളുകളിലും നടപ്പിലാക്കാനായിരുന്നു തീരുമാനം. നിലവില്‍ 11 സ്ക്കൂളുകളാണ് ബോര്‍ഡിന്റെ കീഴിവുള്ളത് ഇതില്‍ രണ്ട് സ്ക്കൂളുകള്‍ ഹൈസ്ക്കൂളുകളായി അപ്ഗ്രേഡ് ചെയ്തു. പെരുമാനൂരിലെ സി.സി.പി.എല്‍.എം.ആംഗ്ലോ ഇന്‍ഡ്യന്‍ ഹൈ സ്ക്കൂള്‍ ഉം സൗദിയിലെ ലൊറെറ്റോ സ്ക്കൂളും. കാടുകുറ്റി, വടുതല,ഇടക്കൊച്ചി എന്നിവിടങ്ങളിലെ സ്ക്കൂളുകള്‍ യു.പി.സ്ക്കൂളുകളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

സ്ക്കൂളുകള്‍ തുടങ്ങാന്‍ അനുമതി കിട്ടിക്കഴിഞ്ഞപ്പോള്‍ സ്ക്കൂളുകള്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തുകയായിരുന്നു പ്രധാന പ്രശ്നം.സമുദായസ്നേഹികളായ ആളുകളുടെ വീടിന്റെ മുറികളും വരാന്തയും ക്ലസ്സ്റൂമുകളായി മാറി. സി.സി.പി.എല്‍.എം.ആംഗ്ലോ ഇന്‍ഡ്യന്‍ സ്ക്കൂള്‍ ആദ്യം ആരംഭിച്ചത് ബഹുമാന്യനായ സ്റ്റാന്‍ലിലൂയിസിന്റെ പുരയിടത്തിലായിരുന്നു. കേവലം പശു തൊഴുത്ത് നവീകരിച്ച് അത് സ്ക്കൂളാക്കി മാറ്റി.ഷെവലിയര്‍ സി.പിയലൂയിസ് മെമ്മേറിയല്‍ ആംഗ്ലോ ഇന്‍ഡ്യന്‍ പ്രൈമറി സ്ക്കൂള്‍ 1976-ല്‍ യു.പി. സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.1982-ല്‍ ഹൈസ്ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ കാലം മുതല്‍ 1989 വരെ ശ്രീമതി വിക്റ്റോറിയ ഫെര്‍ണാണ്ടസ്സായിരുന്നു സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ്.1985 ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് 95.2% വിജയം കരസ്ഥമാക്കി.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചു. 1989-2000 കാലയളവില്‍ ശ്രീമതി സൂസമ്മ എബ്രഹാം ആയിരുന്നു സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് 1990-1993 കാലയളവില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ്മേനി കൊയ്തത് എടുത്തുപറയത്തക്കനേട്ടമാണ്. 1995-ല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ശരത്ത് എസ്.രാമനാരായണന്‍ സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനം നേടി.പിന്നീട് തുടര്‍ച്ചയായി നൂറുശതമാനം വിജയം തന്നെയായിരുന്നു.1994 ല്‍ കൊച്ചി കോര്‍പ്പറേഷന്‍ മികച്ച ഹൈസ്ക്കൂള്‍ ഹെഡ്മിസ്ട്രസിനായി നല്‍കിയ റ്റി.സി.ഐസക് അവാര്‍ഡ് ശ്രീമതി സൂസമ്മ എബ്രഹാം നേടുകയുണ്ടായി കൂടാതെ 1997 ല്‍ സംസ്ഥാന സംസ്ഥാനഗവണ്‍മെന്റ് നല്‍കിയ മികച്ച ഹെഡ്മിസ്ട്രസിനുള്ള അവാര്‍ഡും 2000-ല്‍ ഇന്‍ഡ്യാ-ഗവണ്‍മെന്റില്‍ നിന്നും ദേശീയ അവാര്‍ഡും കരസ്ഥമാക്കുകയുണ്ടായി.

തുടര്‍ന്ന് എച്ച്.എം ആയ ശ്രീമതി ക്രിസ്റ്റീന ഡിക്കൂഞ്ഞ (2000-2005) തന്റെ മുന്‍ഗാമിയില്‍ നിന്നും അല്പം പോലും പ്രവര്‍ത്തനത്തില്‍ പിന്നിലല്ലെന്ന് തെളിയിക്കുമാറ് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു.2005-ല്‍ സംസ്ഥാനഗവണ്‍മെന്റില്‍ നിന്നും മികച്ച പ്രധാനധ്യാപികക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തു. തുടര്‍ന്ന് ശ്രീമതി ജസീന്ത അവരേവ് എച്ച്.എം ആയി സ്ഥാനമേല്‍ക്കുകയും സ്ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കുകയും ചെയ്തു.2007-ല്‍ ശ്രീമതി ജസീന്ത അവരാവ് സ്ഥലം മാറിപ്പോയ ഒഴിവിലേയ്ക്ക് ശ്രീമതി എലിസബത്ത് ഡിസില്‍വ എച്ച്.എം ആയി സ്ക്കൂളിന്റെ പ്രവര്‍ത്തവങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി നയിച്ച് കൊണ്ടുപോകുകയും ചെയ്തു വരുന്നു.

സി.സി.പി.എല്‍.എം സ്ക്കൂള്‍ പാഠ്യവിഷയങ്ങളില്‍ വികവ് പുലര്‍ത്തുന്നതോടൊപ്പം പാഠ്യേതര വിഷയങ്ങളിലും അതിന്റെ മികവ് പ്രകടിപ്പിച്ച്കൊണ്ട് ജൈത്രയാത്ര തുടരുന്നു.സ്ക്കൂളിന്റെ ആരംഭകാലംമുതല്‍ തന്നെ സംസ്ഥാന കലോല്‍ത്സവങ്ങളിലും കായികമേളകളിലും അസൂയാവഹമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.തുടര്‍ച്ചയായ 12 വര്‍ഷങ്ങള്‍ സംസ്ഥാന യുവജനോത്സവത്തില്‍ ബാന്‍ഡ്മേളത്തില്‍ ഒന്നാം സ്ഥാനവും കൂടാതെ വൃന്ദവാദ്യം,ദഫ്മുട്ട്,അറവന മുട്ട്,പൂരക്കളി മുതലായ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും നേടി. സ്ക്കൂളിന്റെ യശസ്സ് വര്‍ദ്ധുപ്പിക്കുന്നു

==മാനേജ്മെന്റ്==

ചെയര്മാന്

സ്റ്റാന്ലി.പി.ലുയിസ്1945-48;ജെ.എല്.ഫര്ന്നദസ് 1949-52;

മാത്യു ഡികൊത്ത 1952-56;ലിയൊനര്ഡ് ലൊപസ് 1957-58; മാത്യു ഡികൊത്ത1959-61;ഡേവിഡ് റോഡ്രീക്‍സ് 1961-89; മാനുവല് ഒലിവര് 1989-90;സ്റ്റീഫന് പാദ്വ 1990-94; ചാള്സ് അരുജ 1994-2000;ലെസ്ലി ബിവെര 2000- ; പി.റ്റി.എ പ്രസിഡന്റ് ശശീധരന് നായര് 2009

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

 == മുന്‍ സാരഥികള്‍ ==റോസി ലുയിസ് ,ക്ക്ലാര പാദ്വ,എലിസ്ബത്ത് എം.ജെ    1945-1982; വിക്‍ടോറിയ ഫര്ന്നദസ് 1983-1989;സുസമ്മ അബ്രഹാം 1989-2000;ക്രിസ്റ്റീന ഡികുന 2000-2005:ജസീന്ത അവരേവ 2005-2007;

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * സ്കൗട്ട് & ഗൈഡ്സ്.
   * റെഡ് ക്ക്‍റോസ്
   * ബാന്റ് ട്രൂപ്പ്.
   * ക്ലാസ് മാഗസിന്‍.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 
   *സ്പ്പോര്ട്സ്

== യാത്രാസൗകര്യം ==2 സ്ക്കൂള്‍ ബസുകള്


വര്‍ഗ്ഗം: സ്കൂള്‍

== മേല്‍വിലാസം == സി.സി.പി.എല്.എം.എ.ഐ.എച്ച്.എസ്, പെരുമാനൂര്,

                                 കൊച്ചി-682015