സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ

16:59, 31 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Umikuppa (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ
വിലാസം
ഉമിക്കുപ്പ

കോട്ടയം ജില്ല
സ്ഥാപിതം12 - ജൂണ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2009Umikuppa




ചരിത്രം

പമ്പാ നദിയുടെ കരയില്‍ സ്ഥിതിചെയ്യുന്ന ഉമിക്കുപ്പ ഗ്രാമമുള്‍പ്പെടുന്ന , എരുമേലിയുടെ കിഴക്കന്‍ മേഖലയുടെ ചരിത്രം ക്രിസ്തു വര്‍ഷം 1924 വരെ മാത്രം പുറകോട്ടു പോകുന്നതാണ്. ഇന്നത്തെ ജനവാസ കേന്ദ്രങ്ങളിലും വനാന്തരങ്ങളിലും മണ്‍മറഞ്ഞുപോയ ഒരു സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെടുന്നു എന്നത് ഈ പ്രദേശങ്ങളില്‍ ഒരു മഹാ ശിലാ സംസ്ക്കാര സാന്ന്ധ്യമുണ്ടായിരുന്നു എന്നതാണ്. 1924 ല്‍ എരുമേലിയുടെ കിഴക്കന്‍ പ്രദേശമായ കാളകെട്ടിയില്‍ ഗിരിവര്‍ഗ്ഗക്കാരെ കുടിയിരുത്തി. 1940 കളിലെ രൂക്ഷമായ ഭക്ഷ്യക്ഷാമം കേരളത്തെയും ഗ്രസിച്ചപ്പോള്‍ ഗവ.മുന്‍കൈയ്യെടുത്ത് വനപ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് 'Grow more food' എന്ന പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കി. ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് കൃഷിഭൂമി നല്‍കിയപ്പോള്‍ ലഭിച്ചതും ഇവിടെയുള്ള സ്ഥലമായിരുന്നു. ഇടുക്കി പദ്ധതിക്കുവേണ്ടി കുടി യൊഴിപ്പിക്കപ്പെട്ട ചുരുളി കീരിത്തോട് പ്രദേശങ്ങളിലെ ജനങ്ങളെ കുടിയിരുത്തിയ കീരുത്തോട് ഉമിക്കുപ്പയുടെ വടക്കു ഭാഗമാണ്. മണ്ണിനോടും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും പടവെട്ടിയ ഈ അദ്ധ്വാനിക്കുന്ന ജനവിഭാഗം തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉര്‍ന്നുവന്നു. 2 എല്‍ പി സ്ക്കൂളുകളും 2 യു പി സ്ക്കൂളുകളും വിവിധ മാനേജ് മെന്റുകളുടെ നേതൃത്വത്തില്‍ ആരംഭിച്ചു. എന്നാല്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം നല്‍കുക എന്ന സ്വപ്നം പൂവണിയുവാന്‍ 1979 വരെ കാത്തിരിക്കേണ്ടി വന്നു. 1979 ജൂണ്‍ 12 ന് സെന്റ് മേരീസ് ഹൈസ്ക്കൂള്‍ ഉമിക്കുപ്പ എന്ന പേരില്‍ അന്നത്തെ വികാരിയച്ചനായിരുന്ന ബഹു.ജോര്‍ജ്ജ് പന്തയ്ക്കല്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ച് ഉമിക്കുപ്പയില്‍ ഹൈസ്ക്കൂള്‍ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി