സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/കഥകൾ

16:47, 5 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sonajohns (സംവാദം | സംഭാവനകൾ) (ു)

കൂടുവിട്ടിറങ്ങിയ രാപ്പാടി

                          മുത്തശ്ശിയില്ലാത്ത വീട്ടിൽ തനിച്ച് താമസിക്കാൻ നീതുവിന് ഭയമായിരുന്നു. നീതുവിന്റെ അച്ഛനും അമ്മയും കാറപകടത്തിൽ മരിച്ച് ആറ് വർഷം പിന്നിടുന്ന ദിവസമായിരുന്നു മുത്തശ്ശിയുടെ മരണം.അച്ഛന്റെയും അമ്മുടെയും മരണശേഷം ഒറ്റപ്പെട്ട നീതുവിന്റെ ഏകാശ്രയം അവളുടെ മുത്തശ്ശിയായിരുന്നു. നീതുവിന് പത്ത് വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു അച്ഛന്റെയും അമ്മയുടെയും മരണം. അവരുടെ മരണം നീതുവിനെ ഒരു മാനസികരോഗിയാക്കാൻ തുടങ്ങിയിരുന്നു.ആ അവസരത്തിൽ അവളെ ജീവിതത്തിലേക്ക് തിരികെ കെണ്ടുവന്നത് അവളുടെ മുത്തശ്ശിയാണ്. പതിയെപ്പതിയെ എല്ലാം ശാന്തമായി തുടങ്ങി. പിന്നീട് അവൾക്ക് എല്ലാം മുത്തശ്ശിയായി. അവളുടെ ഒരോ യാത്രയിലും മുത്തശ്ശി കൂടെയുണ്ടായിരുന്നു.അവളുടെ സന്തോഷവും സങ്കടവും മുത്തശ്ശിയുടേത് കൂടെയായി. മാളികപ്പുരയ്ക്കൽ തറവാട്ടിൽ അവളും മുത്തശ്ശിയും മാത്രമാണ് താമസിച്ചിരുന്നത്. സ്വത്തിന് വേണ്ടി മാത്രം മറ്റ് ബന്ധുക്കൾ വല്ലപ്പോഴും തറവാട്ടിലേക്ക് വരും,പോകും. എല്ലാ സ്വത്തും മുത്തശ്ശൻ  മുത്തശ്ശിയുടെ പേരിൽ എഴുതിവച്ചിരുന്നു. ഇവരുടെ കാലശേഷം മാത്രമേ ഇത് മറ്റൊരാൾക്ക് ലഭിക്കുകയുള്ളു. മുത്തശ്ശിയുടെ അടിയന്തര കർമ്മങ്ങൾ കഴിഞ്ഞതിനു ശേഷം ബന്ധുക്കൾ ഒാരോരുത്തരായി പോയിത്തുടങ്ങി. അടുത്ത ചില  ബന്ധുക്കൾ  മാത്രം സ്വത്തിനുവേണ്ടി തറവാട്ടിൽ കുറച്ച് ദിവസം താമസിച്ചു. നീതുവിനെ ഒരു അനാഥാലയത്തിലാക്കാൻ തീരുമാനിച്ചു. പക്ഷേ ,മുത്തശ്ശി മരിക്കുന്നതിനു മുൻപ് എല്ലാ സ്വത്തുക്കളും നീതുവിന്റെ പേരിൽ എഴുതിവച്ചിരുന്നു. അങ്ങനെ   ബന്ധുക്കൾ എല്ലാവരും മടങ്ങി.