പുതുവേലി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് പുതുവേലി ഗവണ്‍മെന്റ് സ്കൂള്‍‍. പുതുവേലി‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എച്ച്.എസ്സ്.പുതുവേലി
വിലാസം
പുതുവേലി

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-2009Ghsputhuvely



ചരിത്രം

1ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും പാദസ്പര്‍ശനത്താല്‍ വി.തോമാസ്ലീഹയാലും അനുഗ്രഹീതമായ, പ്രകൃതിവശ്യതയാല്‍ മനംകവരുന്ന നമ്മുടെ കേരളത്തിലെ പുരാതന ക്രിസ്തീയദേവാലയങ്ങളാലും വിനോദസഞ്ചാരകേന്ദ്രങ്ങളാലും പ്രസിദ്ധമായ ജില്ലയാണ് കോട്ടയം.ജീല്ലയിലെ പ്രധാന നദി മീനച്ചിലാറാണ്. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കീല്‍ വെളിയന്നൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 1 'പുതുവേലി' എന്ന ശാന്തസുന്ദരമായ ഗ്രാമത്തില്‍ എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.

 പുതുവേലി പളളിക്കു സമീപം കുടിപ്പളളിക്കൂടമായി തുടങ്ങിയ ഈ സ്കൂള്‍ (1915) ഇന്ന് ഒരു ശതാബ്ദത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഗം

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.പുതുവേലി&oldid=56288" എന്ന താളിൽനിന്ന് ശേഖരിച്ചത്