പ‍ുന്നാരം റേഡിയോ

18:01, 11 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47216 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റേഡിയോ പ്രോഗ്രാം

റേഡിയോ ജോക്കി ഹുദാഫാത്തിമ

ക്ലാസ്‍മ‍ുറികളിൽ സംവിധാനിച്ച ഓഡിയോ സിസ്റ്റത്തിലെ വാർത്താ വായനയും പ്രഭാതഭേരിയും ശ്രവിച്ചുകൊണ്ടാണ് കോണോട്ട് എ .എൽ .പി സ്കൂളിലെ ഓരോ ദിനവും കടന്നു പോവുന്നത്റേഡിയോ സ്റ്റുഡിയോയുടെ സർവ്വ സംവിധാനങ്ങളും ഒരുക്കി കുട്ടികൾക്ക് പുതിയ അനുഭവം സൃഷ്ടിക്കുകയാണിവിടെ.തിങ്കൾ മുതൽ വെള്ളി വരെ 3 സമയങ്ങളിലായി സംപ്രേഷണം ചെയ്യുന്ന റേഡിയോ പൂർണമായും കുട്ടികളുടെ നിയന്ത്രണത്തിൽ മുന്നോട്ട് പോകുന്നു.പ്രഭാതഭേരി, ചിന്താസുദിനം, ഒരു ദിനം ഒരറിവ് ,വ്യക്തിപoനം, ലഞ്ച് ടൈം, ബാലലോകം, ന്യൂസ് ടൈം (പ്രധാന വാർത്തകൾ, സ്കൂൾ വാർത്തകൾ, കൗതുക വാർത്തകൾ ) എനിക്കും തിളങ്ങാം തത്സമയ പ്രശ്നോത്തരി, അറിയിപ്പുകൾ, നല്ല നാളേയ്ക്ക്... തുടങ്ങി പഠനാർഹമായ പരിപാടികളാണ് ഓരോ ദിവസവും റേഡിയോ സംപ്രേഷണം ചെയ്യുന്നത്.പഠനസമയം ഒട്ടും നഷ്ടപ്പെടുത്താതെ എല്ലാ കുട്ടികൾക്കും പങ്കാളിത്തം ലഭിക്കുന്ന രീതിയിലാണ് റേഡിയോയുടെ പ്രവർത്തനം.വായന, ഐക്യു, കലകൾ തുടങ്ങി പഠന മേഖലകൾ മെച്ചപ്പെടുത്താൻ സ്കൂൾ റേഡിയോ ഏറെ ഫലപ്രദമാണെന്ന് ഇവിടത്തെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.

2018-19 അധ്യയനവർഷത്തെ റേഡിയോ പ്രവർത്തന ഉദ്ഘാടനം
"https://schoolwiki.in/index.php?title=പ‍ുന്നാരം_റേഡിയോ&oldid=555373" എന്ന താളിൽനിന്ന് ശേഖരിച്ചത്