ഏ.വി.എച്ച്.എസ് പൊന്നാനി/Details
എന്നും കുട്ടികൾക്കൊപ്പം
പൊന്നാനിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏ വി ഹയർസെക്കഡറി സ്ക്കൂൾ എന്നും കുട്ടികൾക്ക് സഹായം ചെയ്യുന്നതിൽ മുൻപന്തിയിലാണ്. കുട്ടികൾക്കായുള്ള സൗകര്യങ്ങൾ എല്ലാ തരത്തിലും നൽകാൻ ഏതൊരു വിദ്യാലയവും പ്രതി ജ്ഞാബന്ധരാണ്. അതു കൊണ്ട് അക്കാര്യത്തിൽ ഈ സ്കൂൾ ഒരു കാലത്തും പിറകോട്ടു നിന്നിട്ടില്ല. മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതി വളരെ ഭംഗിയായി മുന്നോട്ടു പോകന്നു. കുടിവെള്ള ലഭ്യത ടോയ് ലെറ്റ് സൗകര്യം എന്നിവയിൽ യാതൊരു കുറവും ഇവിടെ ഉണ്ടാവാറില്ല. പഠനസൗകര്യത്തിനാവശ്യമായ കമ്പ്യൂട്ടർ ലാബുകൾ , ലൈബ്രറി ,സയൻസ് ലാബുകൾ എന്നിവ എല്ലായ്പോഴും അവരോടൊപ്പമുണ്ട്. കൂടാതെ ഇപ്പോൾ ഗവൺമെന്റ് നടപ്പാക്കി വരുന്ന ഹൈടെക്ക് ക്ലാസ്സ് റൂം നവീകരണം ഇവിടെയും തുടർന്നു കൊണ്ടി രിക്കുന്നു. പി.ടി.എ. ,പൂർവ്വ വിദ്യാർത്ഥികൾ ,വെൽഫയർ കമ്മിറ്റി എന്നിവരുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. ഇതിൽ 12 ക്ലാസ്സ് റൂമുകൾ പൂർണ്ണമായും ഹൈടെക് ആയി മാറിക്കഴിഞ്ഞു. 10 ക്ലാസ്സ് റൂമുകൾ കൂടി ഹൈടെക് ആയി മാറുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.ഹയർ സെക്കണ്ടറി വിഭാഗത്തിൽ എല്ലാ ക്ലാസ്സ് റൂമുകളും ഹൈടെക് ക്ലാസ്സ് റൂം ആയി മാറി കഴിഞ്ഞു.
പ്രവർത്തനസജ്ജമായ പി.ടി.എ യുടെ പൂർണ്ണ മായ സഹകരണത്തോടെ സ്കൂളിന്റെ കിഴക്ക് ഭാഗത്ത് ഓഡിറ്റോറിയത്തിന്റെ പണി നടന്നു വരുന്നു. സ്കൂളിലുള്ള വിദ്യാർത്ഥി കൾക്ക് ആനുപാതികമായി യാത്രാ സൗകര്യം ഏർപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും രണ്ട് സ്കൂൾ ബസുകൾ അവരുടെ യാത്രയെ സഹായിക്കുന്നുണ്ട്. ഈ രണ്ട് ബസുകളും അധ്യാപകരുടെ പൂർണ്ണ സഹകരണം കൊണ്ടാ ണ് സാധ്യമായത്. കുട്ടികളിൽ അച്ചടക്കം വളർത്തു ന്നതിനായി എസ്.പി. സി. , എൻ.സി. സി, റെഡ് ക്രോസ്, സ്കൗട്ട് & ഗൈഡ് എന്നീ വിഭാഗങ്ങൾ എന്നും മുൻപന്തിയിൽ ഉണ്ട്. കുട്ടികളിൽ സാമൂഹിക ബോധം വളർത്താനും സേവനതൽപരത വർദ്ധി പ്പിക്കാനും ഹയർ സെക്കണ്ടറി എൻ.എസ്.എസ്. യുണിറ്റിന് സാധിച്ചിട്ടുണ്ട്.
സയൻസ് ലാബുകൾ