നിർമ്മല ഹൈസ്കൂൾ കബനിഗിരി/നാടോടി വിജ്ഞാനകോശം

മൂരി അബ്ബ അഥവാ ഓരി അബ്ബ(കര്‍ണ്ണാടകത്തില്‍)

കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. കര്‍ണ്ണാടക സംസ്ഥാനത്തിനെ തെക്കേ അതിര്‍ത്തിയിലെ മനോഹരമായ ഒരു ഗ്രാമമാണ് ബൈരകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കര്‍ണ്ണാടക സംസ്ഥാനത്തിലെയൂം കേരള സംസ്ഥാനത്തിലെയൂം ജനങ്ങള്‍ കടന്നു പോകുന്നത്. ഈ പ്രദേശത്തെ ജനങ്ങള്‍ കന്നടയും മലയാളവൂം സംസാരിക്കുന്നു.. ബൈരകുപ്പയിലെ കുട്ടികള്‍ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്.
ബൈരകുപ്പയിലെ ജനങ്ങള് വര്ഷംത്തോറും വളരെ ആഹ്ളാദത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് മൂരിഅബ്ബ..ഹെങ്കൂര്‍ എന്ന് വിളിക്കുന്ന ഒരു പ്രത്യേകവിഭാഗം ജനങ്ങളാണ് ഈ ആഘോഷത്തിന് മുന്‍ കൈ എടുക്കുന്നത്. ഹെങ്കൂര്‍ വിഭാഗം ഗൌഡ വര്‍ഗത്തില്‍പ്പെടുന്നു. തുലാമാസത്തിലെ പൌര്‍ണമിക്ക് ശേഷമാണ ഈ ആഘോഷം നടക്കുന്നത്.ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടാണ് മൂരിഅബ്ബ ആരംഭിക്കുന്നത്. മൂരിഅബ്ബ ആഘോഷം ബൈരകുപ്പയിലെ രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ബൈരവേശ്യര ക്ഷേത്രവും ബസവേശ്യര ക്ഷേത്രവും.

കൂടുതല്‍ വിവരങ്ങള്‍ക്ക്. [click here]




പ്രധാന താളിലേക്ക്