ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗ്രന്ഥശാല/ഗ്രന്ഥ പരിചയം

01:20, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഒരു സങ്കീർത്തനം പോലെ - പെരുമ്പടവം ശ്രീധരൻ

ദസ്തയെവ്സ്കി എന്ന വിഖ്യാത എഴുത്തുകാരന്റെ പീഡിതഹൃദയാനുഭവങ്ങൾ പുനഃസൃഷ്ടിച്ച്‌ ജീവിത യാഥാർത്ഥ്യങ്ങളുടെ ലാവണ്യാനുഭവം മലയാളിക്ക്‌ സമ്മാനിച്ച കൃതിയാണ്‌ പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’. 1992 ൽ പ്രസിദ്ധീകരിച്ച ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവലിന്‌ ഇരുപത്തിയഞ്ച് വയസ്സാകുമ്പോൾ 82 പതിപ്പുകളുമായി മലയാളത്തിന്റെ നെറുകയിൽ തിളങ്ങി നിൽക്കുകയാണ് 1992 ൽ ദീപിക വാർഷികപ്പതിപ്പിലാണ്‌ ഒരു സങ്കീർത്തനം പോലെ പ്രസിദ്ധീകരിക്കുന്നത്‌. 1992 ജൂലായ്‌ മാസത്തിൽ. അപ്പോൾ തന്നെ വായനക്കാരെ ഏറെ ആകർഷിക്കാൻ അതിനു കഴിഞ്ഞു. ഏറെ വൈകാതെ പുസ്തകമാകുകയും ചെയ്തു. പിന്നീടിങ്ങോട്ട്‌ ‘ഒരു സങ്കീർത്തനം പോലെ’യുടെ പടയോട്ടമായിരുന്നു. പുസ്തകത്തിന്റെ കോപ്പികൾ കരസ്ഥമാക്കാൻ വായനക്കാർ പരക്കം പാഞ്ഞു. ആദ്യ പതിപ്പ്‌ വളരെ വേഗത്തിലാണ്‌ വിറ്റുപോയത്‌. പിന്നീട്‌ തുടർച്ചയായി പതിപ്പുകൾ ഇറങ്ങിക്കൊണ്ടിരുന്നു. പെട്ടന്ന്‌ വെളിപാടുപോലെ എന്തോ എന്റെ മനസ്സിൽ സംഭവിച്ചു. ഒരു അന്തർദർശനം എന്നു പറഞ്ഞാൽ അതു പൂർണ്ണമാകുമോ.? ഇല്ല. ആ നിമിഷം എന്റെ മനസ്‌ ദിവ്യമായൊരു പ്രചോദനം കൊണ്ടുണർന്നു. അസ്പഷ്ടതകളും ആശങ്കകളും ആകുലതകളുമൊക്കെ ആ നിമിഷം എന്നിൽ നിന്ന്‌ നീങ്ങിപ്പോയി….ഞാൻ വിശ്വസിക്കുന്നത്‌ ഇങ്ങനെയാണ്‌. ഞാൻ ജനിച്ചത്‌ അന്നാണ്‌. എന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ. നേവാ നദിക്കരയിൽ മഞ്ഞു പൊഴിഞ്ഞൊരു രാത്രിയിൽ ആ ദർശന ദീപ്തിയിലാണ്‌ ‘പാവപ്പെട്ടവൻ’ എന്ന തന്റെ നോവൽ ജന്മമെടുത്തതെന്ന്‌ ദസ്തയേവ്സികി അന്നയോടു പറയുന്നു. (ഒരു സങ്കീർത്തനം പോലെ) മഴയുള്ളൊരു രാത്രിയിൽ വെളിപാടുപോലെയാണ്‌ പെരുമ്പടവം ശ്രീധരനിൽ നിന്ന്‌ സങ്കീർത്തനം പിറന്നത്‌. ദസ്തയേവ്സ്കിയുടെ ഭാര്യ അന്നയുടെ ഓർമ്മക്കുറിപ്പുകൾ വായിച്ചതിന്റെ ഓർമ്മകളാണ്‌ മനസ്സിലേക്ക്‌ കുടിയേറിയത്‌. അന്നയും ദസ്തയേവ്സ്കിയും കണ്ടു മുട്ടിയതുമുതലുള്ള മൂന്നാഴ്ചക്കാലം മനസ്സിൽ സങ്കൽപിച്ച്‌ എഴുത്താരംഭിച്ചു. എഴുത്തുകാലത്തെ മനസ്സിന്റെ സഞ്ചാരങ്ങളെക്കുറിച്ച്‌ പെരുമ്പടവം പറയുന്നതിങ്ങനെ… “ആദ്യമൊന്നും ആഗ്രഹിച്ച ഒഴുക്കു കിട്ടിയില്ല എഴുത്തിന്‌. തൃപ്തി വരാഞ്ഞിട്ട്‌ ആദ്യത്തെ ഒന്നു രണ്ടധ്യായങ്ങൾ ഞാൻ കീറിക്കളഞ്ഞു. അതു ഞാൻ തുടങ്ങിയത്‌ ഫെദോസ്യയിൽ നിന്നായിരുന്നു. നാലഞ്ചു ദിവസം നീണ്ട ഒരിടവേളയ്ക്കു ശേഷം ഒരു രാത്രി വിശുദ്ധന്റെ സന്നിധിയിലെന്ന പോലെ ദസ്തയേവ്സ്കിയുടെ ഓർമ്മയ്ക്കു മുന്നിൽ ഞാൻ മുട്ടുകുത്തി. എന്നെ അനുഗ്രഹിക്കണേ എന്ന പ്രാർത്ഥനയോടെ. അപ്പോൾ മനസ്സിനെ ഒരുണർവ്‌ അനുഗ്രഹിക്കുന്നതു പോലെ തോന്നി. താലേരാത്രിയിൽ മങ്ങിയ നിലാവിൽ വിജനമായ വഴിയിൽ ദസ്തയേവ്സ്കി തനിയെ നടക്കുന്ന സന്ദർഭത്തിലെത്തിയപ്പോൾ ആ ഉണർവ്വ്‌ എനിക്ക്‌ തീവ്രവായി അനുഭവപ്പെട്ടു…….ഹൃദയത്തിനു മേൽ ദൈവത്തിന്റെ കയ്യൊപ്പുള്ള ആളെന്ന്‌ ദസ്തയേവ്സ്കിയെ സങ്കൽപിക്കാൻ കഴിഞ്ഞ നിമിഷത്തിൽ ഏതോ ഒരു പ്രകാശംകൊണ്ട്‌ എന്റെ അകം നിറയുന്നതുപോലെ എനിക്കു തോന്നി. അപ്പോൾ അർദ്ധരാത്രിയായിരുന്നു. ഉറക്കത്തിൽ നിന്ന്‌ ഞെട്ടിയുണർന്ന്‌ ഇരുട്ടിൽ എഴുന്നേറ്റ്‌ ചെന്ന്‌ ഒരു കടലാസിൽ അതുകുറിച്ചു വച്ചപ്പോൾ എനിക്കു തോന്നിയ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. ആ നിമിഷങ്ങളിൽ എന്റെ ഹൃദയത്തിനു മേൽ ഒരു നക്ഷത്രം ഉദിച്ചു നിന്നിരുന്നു…..” പെരുമ്പടവത്തിന്‌ പിന്നീടുള്ള ദിവസങ്ങളിൽ ഒരു പ്രാർത്ഥന പോലെയായിരുന്നു എഴുത്ത്‌. അതേ സമയം അദ്ദേഹത്തിന്‌ സ്വയം ബലികൊടുക്കുന്നതായും തോന്നിയിരുന്നു. അത്രയ്ക്ക്‌ ഉത്കടമായ അനുഭവമായിരുന്നു എഴുത്ത്‌. ഇപ്പോഴിതാ ദസ്തയേവ്സ്കി ജനിച്ച നാട്ടിൽ പോയി, അദ്ദേഹത്തിന്റെ സ്മരണ നിലനിൽക്കുന്ന ശവകുടീരത്തിൽ ചെന്ന് പൂക്കളർപ്പിച്ചു കൊണ്ട് പെരുമ്പടവം ശ്രീധരൻ തന്റെ റഷ്യൻ യാത്രാനുഭവം വിവരിക്കുകയാണ്. ഒപ്പം, കാൽനൂറ്റാണ്ട് മുമ്പ് ഒരു സങ്കീർത്തനം പോലെ എഴുതിയ ആ അപൂർവ്വ നിമിഷങ്ങളെയും ഓർത്തെടുക്കുന്നു.

ഒരു സങ്കീർത്തനം പോലെ (ചില വാക്യങ്ങൾ)

“ഒരാൾ പോകുമ്പോൾ അയാളോടൊപ്പം മറ്റെന്തൊക്കെയോ കൂടി പോകുന്നു .ഒരാളുടെ മരണം അയാളുടെ മാത്രം കാര്യമാണോ ?”

“തന്റെ ശാപമിതാണ് .ഇങ്ങോട്ട് സ്നേഹം കാണിക്കുന്നവരെയും വെറുപ്പിക്കും”

“കൂ ടുത ൽ നഷ്ട്ടം സഹിക്കെണ്ടിവരുന്നവ്ർക്ക് ചിലപ്പോൾ നിയന്ത്രണം നഷ്ട്ടപെടും .നിസ്സാരകാര്യത്തിന് അവർ പൊട്ടിത്തെറിക്കും ”

“എന്റെ കുറ്റങ്ങൾ ക്ഷമിക്കാൻ മാത്രം സ്നേഹം എന്നോടെപ്പോഴും ഉണ്ടായിരിക്കണമെന്നു ഞാൻ ആദ്യമേ അപേക്ഷിക്കുന്നു ”

നേടുന്നവരെക്കാൾ കൂടുതൽ നഷ്ട്ടപെടുന്നവരാണ്.നഷ്ട്ടപ്പെടലെന്നു പറയുമ്പോൾ അതൊരു മഹായുദ്ധത്തിലെ തോൽവി പോലെയാണ് ”

നേടുമ്പോൾ അമിതമായി സന്തോഷിക്കുകയോ നഷ്ട്ടപെടുമ്പോൾ വ്യാകുലതപ്പെടുകയോ ചെയ്യുന്നില ” [ഒരു സങ്കീർത്തനം പോലെ ]

“ ഓർത്തു നോക്കുമ്പോൾ എന്റെ കാര്യം മഹാകഷ്ടമാണ്.ദരിദ്രനും നിസ്സഹായനും പരാജിതനും ആർക്കും വേണ്ടാത്തവനുമായി ഞാനീ ജന്മം മുഴുവൻ കഴിയണമെന്നാണോ ദൈവം വിചാരിക്കുന്നത്? നിസ്സഹായനായ ഒരു മനുഷ്യൻ ജീവിതത്തിൽ ഇത്രയൊക്കെ സഹിക്കേണ്ടി വരുന്നതിന്റെ യുക്തിയെന്താണ്? എവിടെയും പരാജയപ്പെടുകയാണ് എന്റെ അനുഭവം. ഒടുവിൽ ഹൃദയത്തിൽ മുറിവുകൾ മാത്രം ബാക്കിയാകുന്നു. നന്മകൾ മാത്രമുള്ള ഒരാൾ ഇന്നേക്കാലം തോറ്റു പോവുകയേ ഉള്ളെന്നാണോ? നന്മകൾ മാത്രമുള്ള ഒരാൾ എന്ന് ഞാനെന്നേപ്പറ്റി പറയുമ്പോൾ അതിരു കടന്ന അവകാശവാദമാണെന്ന് അങ്ങു കരുതുന്നുണ്ടോ? തിന്മ ചെയ്യാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതാരാണ്? ലോകം കുറേക്കൂടി നന്നായി സൃഷ്ടിക്കാമായിരുന്നു എന്ന് സത്യത്തിൽ ഇപ്പോൾ അങ്ങേയ്ക്കു തോന്നുന്നില്ലേ? മനുഷ്യൻ തിന്മ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ കാരണത്തിൽ നിന്നും ഉത്തരവാദത്തിൽ നിന്നും ഒഴിഞ്ഞുമാറുവാൻ അങ്ങേയ്ക്കു കഴിയുമോ? മനുഷ്യനിൽ ആ ദൗർബല്യങ്ങൾ വെച്ചതാരാണ്? ”

തന്റെ ഒഴിവാക്കാനാവാത്ത ദുഃശീലങ്ങളിലൊന്നായ ചൂതുകളിക്ക് ദസ്തയേവ്‌സ്കി മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തി ഒരു ദാർശനിക തലം കൊടുക്കുവാൻ കൊടുക്കുന്ന ശ്രമിക്കുന്നത് വളരെ രസകരമാണ്. ഇതേ ആശയമാണ് ചൂതാട്ടക്കാരനിൽ വികസിപ്പിച്ചെടുക്കുവാൻ പോകുന്നത് എന്നു അന്നയോടു സൂചിപ്പിക്കുകയും ചെയ്യുന്നു: “ ജീവിതം ഒരു ചൂതുകളിയാണ്. ചിലർ നേടുന്നു. ചിലർ നഷ്ടപ്പെടുന്നു. നോക്ക്, ഏതു ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ? ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയിൽ ഒരു സന്ധ്യയ്ക്കു ചെന്നിരുന്ന് മനുഷ്യൻ കണക്കു നോക്കുന്നു. ജീവിതം നഷ്ടമോ ലാഭമോ? ആ അർത്ഥത്തിൽ ചിന്തിച്ചു നോക്കുമ്പോൾ ജീവിതം ഒരു ചൂതുകളിതന്നെയല്ലേ? അതിനകത്ത് ഭ്രാന്തുണ്ട്. അതിനകത്ത് ആനന്ദമൂർച്ഛയുണ്ട്. വാശിയുണ്ട്. പകയുണ്ട്. സ്നേഹമുണ്ട്. സഹതാപമുണ്ട്. വഞ്ചനയുണ്ട്. കെണികളുണ്ട്. വ്യാമോഹങ്ങളുണ്ട്. നിരാശയുണ്ട്. ശത്രുതയുണ്ട്. നാശമുണ്ട്. മരണമുണ്ട്. എന്താണില്ലാത്തത്? ജീവിതത്തിലുള്ളതു മുഴുവൻ ചൂതുകളിയിലുണ്ട്. ജീവിതത്തിലെന്നപോലെ ചൂതുകളിയിലും നമ്മൾ കണക്കു കൂട്ടുന്നു. സംഖ്യവച്ച് നമ്മൾ ചക്രം തിരിക്കുന്നു. സൂചി കറങ്ങി ഏതു കളത്തിൽ ചെന്നു നിൽക്കുന്നുവെന്നു ആർക്കറിയാം! അതു നിശ്ചയിക്കുന്നത് നമ്മളാണോ? ”

പെരുമ്പടവത്തിന്റെ വാക്കുകൾ

സെന്റ് പീറ്റേഴ്‌സ് ബർഗ് കാണുന്നതിന് മുമ്പാണ് ഞാൻ ദസ്തയോവ്‌സ്‌കിയുടെ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിനേയും ദസ്തയോവ്‌സ്‌കിയേയും കുറിച്ച് എഴുതിയത്. കണ്ടിട്ടില്ലാത്ത, യാതൊരു പരിചയവുമില്ലാത്ത ഒരു പശ്ചാത്തലത്തെ ആധാരമാക്കി ഒരു നോവൽ എഴുതുമ്പോൾ അതിൽ വന്നുപെടുന്ന പലതരം പ്രതിസന്ധികൾ ഞാൻ ശരിക്കും അനുഭവിച്ചിരുന്നു. എങ്കിലും എനിക്കത് തീരെ അപരിചിതമായി തോന്നിയിരുന്നുമില്ല. നമ്മൾ കണ്ടിട്ടില്ലാത്ത ചില ദേശങ്ങൾ നമുക്ക് വളരെ പരിചിതമായി തോന്നും. എനിക്ക് അങ്ങിനെ ഉണ്ടായിട്ടുണ്ട്. റഷ്യ കാണുന്നതിന് മുമ്പ്, സെന്റ് പീറ്റേഴ്‌സ്ബർഗ് കാണുന്നതിന് മുമ്പ് ഞാൻ ആ പ്രദേശങ്ങൾ കണ്ടിട്ടുള്ളതു പോലൊരു തോന്നലുണ്ടായിരുന്നു എനിക്ക്. അത് യാതൊരു ദിവ്യദൃഷ്ടിയും കൊണ്ടല്ല. കുട്ടിക്കാലത്തു തന്നെ ഞാൻ റഷ്യൻ ക്ലാസ്സിക്കുകൾ വായിച്ചിരുന്നു. ടോൾസ്‌റ്റോയിയുടെ, ദസ്തയോവ്‌സ്‌കിയുടെ, ഗോർക്കിയുടെ, പുഷ്‌കിന്റെ അങ്ങിനെയുള്ള വലിയ എഴുത്തുകാരുടെ കൃതികൾ മിക്കതും ഞാൻ കുട്ടിക്കാലത്തു തന്നെ വായിച്ചിരുന്നു. ആ കൃതികളുടെ ഒരു സവിശേഷത എനിക്കനുഭവപ്പെട്ടത് റഷ്യൻ കുടുംബജീവിതവും, നമ്മുടെ ഇന്ത്യൻ കുടുംബ ജീവിതവുമൊക്കെ ഏകദേശം ഒരുപോലെയാണ്. മനുഷ്യ ബന്ധങ്ങൾക്ക് ഒരേതരം ഭംഗിയാണ്, ഗാഢതയാണ് അതിനകത്ത് ഞാൻ കണ്ടിരുന്നത്. ഒരു റഷ്യൻ കുടുംബവും ഒരു ഇന്ത്യൻ കുടുംബവും തമ്മിൽ കുടുംബപരമായി വലിയ അകൽച്ചയില്ല. കുടുംബബന്ധങ്ങൾ, മനുഷ്യ ബന്ധങ്ങൾ അവർ വളരെ പവിത്രമായിട്ടാണ് അനഘമായിട്ടാണ്, അമൂല്യമായിട്ടാണ് സൂക്ഷിക്കുന്നത്. അത് റഷ്യൻ ക്ലാസ്സിക്കുകൾ വായിക്കുമ്പോൾ നമുക്ക് അറിയാൻ കഴിയും. മനുഷ്യബന്ധങ്ങൾ, ഹൃദയബന്ധങ്ങൾ അതൊക്കെ എത്ര പവിത്രമായിട്ടാണ് എവിടെയും എന്നാണ് ഞാൻ അത്ഭുതപ്പെട്ടത്. ദസ്തയോവ്‌സ്‌കിയുടെ ജീവിതം എഴുതാൻ തീരുമാനിക്കുമ്പോൾ, ഞാൻ കണ്ടിട്ടില്ലാത്ത സെന്റ്പീറ്റേഴ്‌സ്ബർഗിലെ അദ്ദേഹത്തിന്റെ വീട്, അദ്ദേഹം പ്രാർത്ഥിക്കാൻ പോകാറുണ്ടായിരുന്ന പള്ളികൾ, അദ്ദേഹം നടക്കാൻ പോകാറുണ്ടായിരുന്ന ചരിവുകൾ, അദ്ദേഹം വൈകുന്നേരങ്ങളിൽ ചെന്നിരിക്കാറുള്ള നേവാ നദിയുടെ തീരങ്ങൾ, ഇതൊക്കെ മനസ്സിൽ തന്നെ കണ്ടു. അങ്ങനെ ആ ഒരു ബോധ്യം വെച്ചുകൊണ്ട് റഷ്യൻ ക്ലാസ്സിക്കുകൾ വായിച്ച് സെന്റ് പീറ്റേഴ്‌സ്ബർഗിനെക്കുറിച്ചുണ്ടാക്കിയ ഒരു ദർശനബോധം കൊണ്ടാണ് ഞാൻ ‘ഒരു സങ്കീർത്തനം പോലെ’ എഴുതിയത്. അപ്പോഴും ഇതൊക്കെ ഇങ്ങനെ തന്നെയായിരിക്കുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു. പക്ഷെ, ഒരു വർഷം മുമ്പ്, ‘ഒരു സങ്കീർത്തനം പോലെ’യെ ആധാരമാക്കി ഒരു ഡോക്യുഫിക്ഷൻ എടുക്കാനായിട്ട് അതിന്റെ ശിൽപ്പികളോടൊപ്പം ഞാൻ റഷ്യയിൽ എത്തുമ്പോൾ എനിക്ക് യാതൊരു അത്ഭുതവും തോന്നിയില്ല. ഞാനിതൊക്കെ മുമ്പേ കണ്ടിട്ടുള്ളതു പോലെയും, എനിക്കിത് വളരെ മുമ്പേ പരിചിതമായിരുന്നത് പോലെയും തോന്നി. സെന്റ് പീറ്റേഴ്‌സ്ബർഗിലെ തെരുവുകൾ, ഇടവഴികൾ, അവിടത്തെ പ്രാചീനമായ കെട്ടടങ്ങൾ ഒക്കെയും ഞാൻ മുമ്പേ കണ്ടിട്ടുണ്ടായിരുന്നു. ഞാൻ അതിലേ നടന്നു പോയിട്ടുണ്ടായിരുന്നു എന്നൊക്കെ തോന്നിപ്പിച്ചു. ദസ്തയോവ്‌സ്‌കിയുടെ വീട്, അതിപ്പോൾ അദ്ദേഹത്തിന്റെ സ്മാരകമാണ്. ദസ്തയോവ്‌സ്‌കിയും അന്നയും കുട്ടികളുമായുമൊക്കെ അദ്ദേഹം താമസിച്ചിരുന്ന വീട്. അത് എനിക്ക് വളരെ പരിചിതമാണ്. ആ ഗോവണിപ്പടികളും, ഇടനാഴികളും, അടുക്കളയും ഒക്കെ എനിക്ക് വളരെ പരിചിതമായിരുന്നു. അതുപോലെ തന്നെ ആ തെരുവുകൾ, നേവാ നദിയുടെ തീരം. നേവാ നദിയുടെ തീരത്തിന് മാത്രമാണ് ഞാൻ സങ്കൽപ്പിച്ചതിൽ നിന്ന് കുറച്ച് വ്യത്യസ്ഥതയുണ്ടായത്. ഒരു പുഴയുടെ തീരം എന്നൊക്കെ പറയുമ്പോൾ എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് ഞങ്ങളുടെ മൂവാറ്റുപുഴയാറിന്റെ തീരങ്ങളാണ്. അല്ലെങ്കിൽ പെരിയാറിന്റെ തീരങ്ങളാണ്. അല്ലെങ്കിൽ നിളാ നദിയുടെ തീരങ്ങളാണ്. ആ തീരങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായിട്ടാണ് ഇപ്പോൾ അത് കാണപ്പെടുന്നത്. അതൊരുപക്ഷെ, പുതിയ കാലത്തെ വെണ്ണക്കല്ലുകൾ പാകി, മറ്റുള്ളവർക്ക് വൈകുന്നേരങ്ങളിൽ വന്നിരിക്കാൻ പാകത്തിൽ അത് പരിഷ്‌കരിച്ചത് കൊണ്ടായിരിക്കും. ദസ്തയോവ്‌സ്‌കിയുടെ കാലത്ത് ഒരുപക്ഷെ, അത് നമ്മുടെ പുഴയോരങ്ങൾ പോലെ തന്നെയായിരുന്നിരിക്കണം എന്നാണ് ഞാൻ സങ്കൽപ്പിക്കുന്നത്. അതുപോലെ തന്നെ, അദ്ദേഹത്തിന്റെ സ്മാരകം, അദ്ദേഹത്തിന്റെ ശവകുടീരം. എനിക്ക് വളരെ അത്ഭുതം തോന്നിയ കാര്യമാണത്. ഞങ്ങൾ ശവകുടീരത്തിലേക്ക് പോകുമ്പോൾ ഞാൻ ഒരു ആഗ്രഹം പറഞ്ഞിരുന്നു. അവിടെ ഞങ്ങളുടെ ഒരു സുഹൃത്തുണ്ട് – ചെറിയാൻ ഈപ്പൻ. അദ്ദേഹത്തോട് ഞാൻ പറഞ്ഞു. എനിക്ക് ദസ്തയോവ്‌സ്‌കിയുടെ സ്മാരകത്തിന് മുന്നിലേക്ക് വെറും കൈയ്യോടെ പോകാൻ ഒക്കുകയില്ല. എനിക്ക് കൈ നിറയെ പൂക്കൾ വേണം, അവിടെ വെക്കാൻ. അദ്ദേഹം തൊട്ടടുത്തുള്ള ആ തെരുവിൽ ഞങ്ങൾ പോയി, അവിടെ പൂക്കൾ വിറ്റുകൊണ്ടിരിക്കുന്ന ഒരു വൃദ്ധയായ സ്ത്രീയോട് ചെറിയാൻ ഈപ്പൻ റഷ്യൻ ഭാഷയിൽ പറഞ്ഞു. ‘ഇത് ഇന്ത്യയിൽ നിന്ന് വന്നിട്ടുള്ള ഒരു എഴുത്തുകാരനാണ്. അദ്ദേഹത്തിന് ദസ്തയോവ്‌സ്‌കിയുടെ ശവകുടീരത്തിൽ പോകണം. അപ്പോൾ അദ്ദേഹത്തിന് അവിടെ വെച്ച് ആദരിക്കുന്നതിന് വേണ്ടി ഒരു പൂച്ചെണ്ട് ഉണ്ടാക്കിത്തരണം.’ ഏതാണ്ട് 70 വയസ്സുള്ള ആ വൃദ്ധ വളരെ ഉത്സാഹത്തോടെ, വളരെ പെട്ടെന്ന് അതിമനോഹരമായ ഒരു പൂച്ചെണ്ട് ഉണ്ടാക്കിത്തന്നു. ചെറിയാൻ ഈപ്പൻ കാശ് കൊടുക്കാൻ തുടങ്ങുമ്പോൾ, ആ അമ്മച്ചി ഒരു നിമിഷം നൽക്കു എന്ന് ആംഗ്യം കാണിച്ചു. എന്നിട്ട് അവർ ആദ്യമുണ്ടാക്കിയതിനേക്കാൾ മനോഹരമായ ഒരു പൂച്ചെണ്ടു കൂടി ഉണ്ടാക്കിത്തന്നിട്ട്, ‘ഇത് എന്റെ പേരിൽ ദസ്തയോവ്‌സ്‌കിയുടെ ശവകുടീരത്തിൽ വെക്കാൻ’ പറഞ്ഞു. അറിയാതെ എന്റെ കണ്ണു നിറഞ്ഞു പോയി. കാരണം വളരെ വർഷങ്ങൾക്കു ശേഷം പത്തെഴുപത് വയസ്സുള്ള ഒരു അമ്മച്ചി ദസ്തയോവസ്‌കിയെ പോലുള്ള ഒരു മഹാനായ എഴുത്തുകാരനെ എത്ര ആരാധനയോടെയാണ് കാണുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടു പോയി. ദസ്തയോവ്‌സ്‌കിയുടെ ശവകുടീരത്തിന് മുന്നിൽ ചെന്ന് ഞാൻ ആ പൂച്ചെണ്ട് വെച്ച് നമസ്‌കരിച്ചു.

What Young India Wants

Why do our students regularly commit suicide? Why is there so much corruption in India? Can't our political parties ever work together? Does our vote make any difference at all? We love our India, but shouldn't some things be different? All of us have asked these questions at some time or the other. So does Chetan Bhagat, India's most loved writer, in 'What Youn India Wants', his first book of non-fiction.

What Young India Wants is based on Chetan Bhagat's widely read newspaper columns, and his career as a speaker and thinker who has had his finger on the pulse of the nation for close to a decade. In clear, simple prose, and with great insight, he analyses some of the complex issues facing modern India, offers solutions and invites discussion on them. And, at the end, he asks this important questin: unless we are all in agreement on what it is going to take to make our country better, how will things ever change?

If you want to understand contemporary India, the problems that face it, and want to be a part of the solution, What Young India Wants is the book for you.