ചരിത്രം

ഒരു വിദ്യാലയം ഒരു പ്രദേശത്തിന്റെ ദേവാലയവും സ്നേഹാലയവുമൊക്കെയാകുന്ന വിസ്മയമാണ് ഏ.വി ഹയർസെക്കന്ററി സ്കൂൾ.പ്ലസ് ടു തലത്തിൽ ഒരു ദശാബ്ദം പോലുമായിട്ടില്ല നമ്മുടെ പ്രവർത്തനസരണി. പക്ഷേ, ഈ ചുരുങ്ങിയ കാലം കൊണ്ട് , തീരദേശ നിവാസികളും സാധാരണക്കാരും കുട്ടികളെ അയക്കുന്ന ഈ സാംസ്കാരിക കേന്ദ്രം അനുകരണീയ​മായ വിദ്യാലയ​​മാതൃക പ്രകടിപ്പിക്കുന്നുവെന്ന് പറയാനാവുന്നത് ഏറെ സന്തോഷകരമാണ്. ഇന്ത്യൻ പ്രസിഡണ്ടിന്റെ പുരസ്കാരവേദിയിൽ രണ്ടു തവണ അഭിമാനത്തോടെ കടന്നുചെല്ലാൻ കഴി‍ഞ്ഞതും ദേശീയ കായികവേദിയിൽ സ്വർണമെഡലുകൾ നേടാൻ കഴി‍ഞ്‍‍ഞതുമൊക്കെ ഒാർത്തു പോരുന്നു.

പോയവർഷം ( 2017-2018 ) പരീക്ഷാവിജയം ഏറെക്കുറെ സമ്പൂർണ്ണമായിരുന്നെന്ന് പറയാം;99.4%!ഒരു വിദ്യാർത്ഥി മാത്രമാണ് പരാജയപ്പെട്ടത്.കാര്യക്ഷമമായ പരീക്ഷാതന്ത്രങ്ങളും ആത്മവിശ്വാസം പകരുന്ന ഇടപെടലുകളുമാണ് ഈ വിജയത്തിന് നിദാനം. സമർപ്പണമനോഭാവമുളള സ്ററാഫ്, എല്ലാസഹായവും നൽകുന്ന പി.ടി.എ, ഏറെ പ്രോത്സാഹനം നൽകുന്ന മാനേജ്മെന്റ് ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ സൗഭാഗ്യമാണ്.

നാളെയുടെ നല്ല പൗരന്മരാക്കാൻ നിരവധി പ്രവർത്തന രീതികളുണ്ട്.എൻ.എസ്.എസ്,ഗൈഡ്സ്,സ്കൗട്സ്,ഇക്കോക്ലബ്,ശാസ്ത്ര-ഭാഷാശാസ്ത്ര ക്ലബുകൾ,ചർച്ചവേദികൾ,പൊതുവിജ്‍‍‍‍‍ഞാനസദസ്സുകൾ,ദിനാഘോഷ സമിതികൾ,പോസ്ററർ പ്രചാരണവേദി,കരിയർ ഗൈഡൻസ് സെൽ,ASAP(അധികനൈപുണി പ്രോഗ്രാം എന്നിവയൊക്കെ പാഠപുസ്തകത്തിനു പുറത്തേക്കു നീളുന്ന പ്രഭാമയമായ പ്രവർത്തനരീതികളാണ്.

കലോത്സവം

255 പോയന്റ് നേടി പൊന്നാനി സബ് ജില്ലാ കലോത്സവ കിരീടം ഏ.വി ഹയർസെക്കന്ററി കരസ്ഥമാക്കി.26 ഇന‍ങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചുവെന്നത് ഏറെ അഭിമാനം നൽകുന്നു. സംസ്ഥാനകലോത്സവത്തിൽ ചവിട്ടു നാടകം, കഥാപ്രസംഗം എന്നീ ഗ്രൂപ്പ് ഇനങ്ങളിലും ഇംഗ്ളീഷ് കഥാരചന,കൊളാഷ് എന്നിവയിലും കുട്ടികൾ പങ്കെടുത്തു. മിഥുന മോഹൻ ഇംഗ്ളീഷ് കഥാരചനയിൽ 'A' ഗ്രേഡ് നേടി.

 

       


അഭിമാനാർഹമായ വിജയം

 
 
 

ശാസ്ത്രമേള

സബ് ജില്ലാസാമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ കിരീടം നേടി. ഗണിതം-രണ്ടാംസ്ഥാനവും,ശാസ്ത്രം-മൂന്നാംസ്ഥാനവും,ഐ.ടി-നാലാംസ്ഥാനവും നേടി. സംസ്ഥാനശാസ്ത്രമേളയിൽ രോഹിത്,ശിവാനി ശിവകുമാർ സയൻസ്-വർക്കിംഗ് മോഡൽ വിഭാഗത്തിൽ ഏ ഗ്രേഡ് നേടി. രാജഗിരി ഇന്റർനാഷണൽ സ്കൂളിൽ നടന്ന ശാസ്ത്രകണ്ടുപിടുത്തങ്ങളുടെ പ്രദർശന മത്സരത്തിൽ പങ്കെടുത്ത 250 ടീമുകളെ മറികടന്ന് രോഹിത്,15000/- കാഷ് പ്രൈസോടെ ഒന്നാം സ്ഥാനം നേടി. രോഹിത് ശാസ്ത്രപ്രതിഭാപുരസ്കാരം പ്രസിഡണ്ടിന്റെ പക്കൽ നിന്നു രണ്ടുതവണ സ്വീകരിച്ചു.

 
 


രോഹിത് വാർത്തമാധ്യമങ്ങളിൽ

 


 

ശ്രീലക്ഷ്മി.എസ് കേന്ദ്രസർവകലാശാല കാസർഗോഡ് നടത്തിയ ഇൻസ്പയർ പ്രോഗ്രാമിൽ നമ്മുടെ വിദ്യാലയത്തിലെ ശ്രീലക്ഷ്മി.എസ് പങ്കെടുത്തു.

ക്വിസ്-പ്രബന്ധരചന-പ്രസംഗം-കഥാരചന

ഷിജിൻ പി,അൻസാറുദ്ദീൻ പി.പി, ഉണ്ണിമായ.ടി.ബി,ശ്രീലക്ഷ്മി.എസ് എന്നീ വിദ്യാർത്ഥികൾ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിച്ചു. ആദർശ, അശ്വതി എസ് ,സിൽജ എന്നീ വിദ്യാർത്ഥിനികൾ പ്രബന്ധരചനാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.സിദ്ധാർത്ഥ് , ഉണ്ണിമായ.ടി.ബി, പ്രസംഗത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.

 
 
 
 



കരിയർ ഗൈഡൻസ് സെൽ

പ്ലസ് വൺ സയൻസിലെ ഉണ്ണിമായ.ടി.ബി DHSE യുടെ കരിയർ കരിയർ ഗൈഡൻസ് സെൽ നടത്തിയ സിവിൽ സർവീസ് aspirants workshop ൽ പങ്കെടുത്തു.DHSE യുടെ കരിയർ ഗൈഡൻസ് സെൽ നടത്തിയ SITAAR പ്രോഗ്രാമിൽ ശിവാനി ശിവകുമാർ ( National Institute of Fashion Designing Institute Chennai)പങ്കെടുത്തു ആദിൽ ഫയാസ് കരിയർ ഗൈഡൻസ് സെൽ നടത്തിയ SITAAR പ്രോഗ്രാമിൽ പങ്കെടുത്തു.

കായികം

 നിരവധി ദേശീയ,സംസ്ഥാന കായിക മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് മെഡലുകൾ നേടി.

കബഡി,സ്പീഡ് ബോൾ,വെയ്ററ് ലിഫ്ററിംഗ്,ബോക്സിംഗ്,വുഷു തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ.

 
 
 
 

ഗൈഡ് യൂണിറ്റ് ഉദ്ഘാടനം

ഹയർ സെക്കണ്ടറിയിൽ ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പൊന്നാനി എവി ഹൈസ്കൂളിലെ, ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ് യൂണിറ്റ് ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ സേതുമാധവൻ നിർവഹിച്ചു. ഡിസ്ട്രിക്ട് കമ്മീഷണർ കോയക്കുട്ടി മാസ്റ്റർ, ജില്ലാ സെക്രട്ടറി രത്നാകരൻ .വി, പൊന്നാനി സെക്രട്ടറി നിമ്മി കുമാരി, ഡിസ്ട്രിക്റ്റ് ട്രെയിനിംങ്ങ് കമ്മിഷനർ അജിത് കുമാർ നമ്പ്യാർ, പി ടി എ പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ. ടി വൈസ് പ്രസിഡണ്ട് ശൈലജ മണികണ്‌ഠൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 
 
"https://schoolwiki.in/index.php?title=ഏ.വി.എച്ച്.എസ്_പൊന്നാനി/HSS&oldid=535816" എന്ന താളിൽനിന്ന് ശേഖരിച്ചത്