ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/മറ്റ്ക്ലബ്ബുകൾ-17

ശുചിത്വ ക്ലബ്ബ്
കുട്ടികളോടൊപ്പം പി റ്റി എ വികസനസമിതി , പൂർവ്വവിദ്യാർത്ഥികൾ എന്നിവരും സഹകരിച്ച് മെയ് മാസം അവസാനത്തോടുകൂടി സ്ക്കൂൾ പരിസരം വൃത്തിയാക്കി. കുട്ടികൾ എല്ലാ ദിവസവും അതാതു ക്ലാസ്മുറികൾ വൃത്തിയാക്കുന്നു. കൂടാതെ ജെ ആർ സി കുട്ടികൾ പ്ലാസ്റ്റിക് രഹിത സ്കൂളാക്കി ഈ വിദ്യാലയത്തെ പരിരക്ഷിക്കുന്നു.

                   

കാർഷിക ക്ലബ്ബ്
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കാർഷിക ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീ. സഖറിയാസ് കുതിരവേലി നിർവഹിച്ചു. അതിന്റെ ഭാഗമായി വൃക്ഷതൈകൾ നടുകയും ചെയ്തു.
നെയ്‌ച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവൽകരണക്ലാസ്സ് നടത്തി. ജൂലൈ രണ്ടിന് കാർഷിക വിജ്ഞാന കേന്ദ്രത്തിലെ Asst. Prof. ജിഫ്‌ന ആയിരുന്നു ക്ലാസ് നടത്തിയത്. ഗ്രോബാഗുകളിലാണ് കുട്ടികൾ കൃഷി ചെയ്തിരിക്കുന്നത്. ഇതിന്റെ പരിചരണ ചുമതല കാർഷിക ക്ലബ്ബിലെ അംഗങ്ങൾക്കാണ്.കുട്ടികൾ ദിവസംതോറും ഡയറി എളുതുകയും മാസംതോറും റിപ്പോർട്ട് തയാറാക്കുകയും ചെയ്യുന്നു.

ഹരിതസേന

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തിൽ നടപ്പാക്കിവരുന്ന സുസ്‌സ്ഥിര ശുചിത്വ പദ്ധതിയുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന വൃത്തിയുള്ളമുറ്റം പരിപാടികുടമാളൂർ സ്കൂളിലുംഒക്ടോബർ 30ത് മുതൽ നടന്നുവരുന്നു. ഇതിന്റെ ഊാഗമായി ഹരിതസേനയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ മാസത്തിൽ ഒരുദിവസം സ്കൂളും ,പരിസരത്തുള്ള വീടുകളും, കടകളും സന്ദർശിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുകയും അത് ബോക്ക് പഞ്ചായത്തിൽ നിന്ന്ും വന്ന് ശേഖരിക്കുന്നു.
ഞങ്ങളുടെ ഹരിതസേനയുടെ ഏറ്റവും വലിയപ്രത്യേകത ഭിന്നശേഷിക്കാരായ കുട്ടികൾ ഇതിലെ പ്രവർത്തകരാണ്.