ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അലിഫ്‌ക്ലബ്ബ്

12:34, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadungapuramghss (സംവാദം | സംഭാവനകൾ) (സംക്ഷിപ്തീകരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അലിഫ് അറബിക് ക്ലബ്ബ്
(نادي اللغة العربية)

അറബിക് ക്ലബ്ബ് എല്ലാവർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം ചെയ്ത് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും അതിൻറെ മേൽനോട്ടം വഹിക്കാനായി വിദ്യാർത്ഥികളിൽ നിന്നും ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും അതിൽ നിന്ന് ഒരു കൺവീനറെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു

അറബിഭാഷയിലുള്ള ശേഷികൾ വർധിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികൾ ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. സംഭാഷണം, പ്രസംഗം , സെമിനാർ, കഥാരചന, കവിതാരചന, പദപ്പയറ്റ്, പദകേളി , ഖുർആൻ പാരായണം, വിവർത്തനം കൂടാതെ അറബിക് പ്രശ്നോത്തരി തുടങ്ങിയ പല സമയങ്ങളിലായി ഈ ക്ലബ്ബിൻറെ കീഴിൽ സംഘടിപ്പിക്കാറുണ്ട്

അറബി ക്ലബ്ബിൻറെ കീഴിൽ ക്ലബ്ബ് ബോർഡ് പുറത്ത് ചുമരിലായി സ്ഥാപിക്കുകയും, കുട്ടികളിൽ നിന്നുള്ള സൃഷ്ടികൾ (കഥ, കടങ്കഥ, സംഭാഷണം, കവിത, ക്വിസ്, നോവൽ, ഫലിതങ്ങൾ തുടങ്ങിയവ) പരിശോധിച്ച് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. മുപ്പത് സൃഷ്ടികളായാൽ ഒരു കയ്യെഴുത്ത് മാഗസിൻ ആക്കുന്നതിനായി ക്ലബ്ബിനെ കീഴിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എഡിറ്റോറിയൽ ബോർഡിനെ അക്കാര്യം ഏൽപ്പിക്കുന്നു. തുടർന്ന് കൃത്യമായ സംവിധാനത്തോടെ മാഗസിൻ സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് മുഖേന പ്രകാശനം ചെയ്യിക്കുകയും ചെയ്യുന്നു. അതേ വേദിയിൽ തന്നെ മറ്റു പരിപാടികളിൽ മികവ് പുലർത്തിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

ഉദ്ഘാടകൻ, പ്രാസംഗികൻ, അതിഥികൾ, മുതലായ എല്ലാം വിദ്യാർത്ഥികൾ തന്നെ ഉൾക്കൊള്ളുന്ന കാര്യപരിപാടികൾ അവതരിപ്പിക്കുന്നു. സ്കൂൾ- സബ്ജില്ല - ജില്ല കലാമേളകളിലേക്ക് എളുപ്പത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാനും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാനും ഇതുവഴി സാധ്യമാകുന്നു .

ഈ ക്ലബ്ബിനു കീഴിൽ തന്നെ എല്ലാ വ്യാഴാഴ്ചയും സ്കൂളിൽ അറബിക് പ്രാർത്ഥനയും പല ടീമുകളായി നിർവഹിച്ചുവരുന്നു.

ചിത്രശാല