ഗവ..എച്ച്.എസ്.പൊയ്ക / '''ലിറ്റിൽ കൈറ്റ്‌സ്'''

10:36, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 292361 (സംവാദം | സംഭാവനകൾ) ('സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ കൈറ്റിന്റെ ആഭിമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഐ ടി പഠനം സുഗമമാക്കാനും വിദ്യാലയങ്ങൾ ഹൈടെക്കാക്കിയതിന്റെ ഭാഗമായി ഐ ടി പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും അധ്യാപകരോടൊപ്പം സുശക്തമായ വിദ്യാർഥികളുടെ ഒരു ടീം രൂപപ്പെടുത്തി എടുക്കുന്നതിനായാണ് ലിറ്റിൽ കൈറ്റ് എന്ന പേരിൽ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ പ്രവർത്തനം ആരംഭിച്ചത് . പൊയ്‌ക ഗവ ഹൈസ്കൂളിലും ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ ബുധനാഴ്‌ചകളിലും വിദ്യാലയത്തിൽ ഇതിനായി കൈറ്റ് മിസ്ട്രസിന്റെ നേതൃത്വത്തിൽ ഐ ടി സ്കൂൾ പ്രോജക്ട് തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം ക്ലാസുകൾ നടന്നു വരുന്നു. ഇതോടൊപ്പം തന്നെ സെപ്‌തംബർ 8-ന് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി . വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ കൂടിയായ ശ്രീ സുജിത്ത് സാറാണ് ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ , തുടങ്ങിയ സങ്കേതങ്ങളെക്കുറിച്ച് ക്ലാസുകൾ നയിച്ചത്.