ലിറ്റിൽകൈറ്റ്സ്

    വിവരസാങ്കേതിക വിദ്യയിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി , അവർക്ക് കൂടുതൽ പരിശീലനങ്ങൾ നല്കി , വിവരസാങ്കേതിക വിദ്യയിൽ അവരെ നിപുണരാക്കുക ​എന്ന ലക്ഷ്യം മുൻനിറുത്തി കൈറ്റ് നടപ്പിലാക്കിയ ലിറ്റിൽകൈറ്റ്സ് ​എന്ന പദ്ധതിയിൽ സ്കൂളിലെ 40 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ശ്രീമതി റോളിൻ പെട്രീഷ, ശ്രീമതി സന്ധ്യ എന്നീ അധ്യാപികമാരാണ് കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നത്.
 ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം
    ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം 01/06/2018  ഉച്ചയ്ക്ക് 1.30 ന് നടന്നു. യോഗത്തിൽ ലിറ്റിൽ കൈറ്റ്സ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ്മിസ്ട്രസ്സുമാരായ റോളിൻ ടീച്ചറും , സന്ധ്യ ടീച്ചറും സംസാരിച്ചു.തുടർന്ന് അംഗങ്ങളുടെ നിർദ്ദേശപ്രകാരം ലീഡറായി ഗണേശിനേയും , ഡെപ്യൂട്ടി ലീഡറായി ആദിത്യയേയും തെരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് - ആദ്യപരിശീലനം

  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആദ്യപരിശീലനം 06/06/2018 ബുധനാഴ്ച നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ സർ ആണ് ക്ലാസ്സ് എടുത്തത്. കൈറ്റ് മിസ്ട്രസ്സായ ശ്രീമതി സന്ധ്യ ടീച്ചറും ക്ലാസ്സെടുത്തു.റ്റൂപി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ പരിശീലനമായിരുന്നു നടത്തിയത്.

ലിറ്റിൽ കൈറ്റ്സ് എക്സ്പർട്ട് ക്ലാസ്സ്

  ജൂലൈ 28 -ാം തീയതി റോളിൻ പെട്രീഷ ടീച്ചർ സിൻഫിക് സ്റ്റുഡിയോ എന്ന ആനിമേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സിന് പരിശീലനം നല്കി.രാവിലെ 10 മണി മുതൽ 12.30 വരെയായിരുന്നു പരിശീലനം.

ലിറ്റിൽ കൈറ്റ്സ് - ഏകദിന ക്യാമ്പ്

  04/08/2018 ശനിയാഴ്ച മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ സർ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിൽ ക്ലാസ്സെടുത്തു. വീഡിയോ മേക്കിംഗ്, സൗണ്ട് റെക്കോർഡിംഗ് എന്നിവ കുട്ടികളിൽ വളരെയധികം താത്പര്യമുണ്ടാക്കി. രാവിലെ 9.30 മുതൽ 4.30 വരെ ആയിരുന്നു ക്ലാസ്സ്.
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടന്നു വരുന്നു.
മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം
   ആഗസ്റ്റ് 8 -ാം തീയതി മുതൽ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു.