വിദ്യാലയം ദീപസ്തംബമാണ്. തലമുറകള്‍ക്ക് അത് വെളിച്ചമേകുന്നു. ജി.എച്ച്. എസ് പൊന്മുണ്ടം ഒരു ഗ്രാമത്തിന്റെ കലാശാല. സമ്പന്നവും മതനിരപേക്ഷവുമായ ഒരു സംസ്കാരത്തിന്റെ പണിപ്പുര.... തിരൂര്‍ - മലപ്പുറം റോഡില്‍ തിരൂരില്‍ നിന്ന് 7 കി.മീ അകലെ പൊന്മുണ്ടം എന്ന സുന്ദര ഗ്രാമത്തില്‍ ഒരു നൂറ്റാണ്ടിലധികം വര്‍ഷം പഴക്കമുള്ള വിദ്യാലയം.

ജി.എച്ച്.എസ്.എസ് പൊന്മുണ്ടം
വിലാസം
പൊന്മുണ്ടം

താനൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതാനൂര്‍
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-12-200919119



ചരിത്രം

1880 മദ്രാസ് ഗവണ്‍മെന്റ് പൊന്മുണ്ടം പ്രദേശത്തിന് ഒരു ഖാസിയെ നിയമിച്ചു. മദ്രാസ് സംസ്ഥാനത്ത് മലബാര്‍ ഡിസ്ട്രിക്ടില്‍ പൊന്നാനി താലൂക്കില്‍ ആയിരുന്നു അന്ന് പൊന്മുണ്ടം അംശം ദേശം. ഈ ഖാസി നിയമനത്തിലുണ്ടായ തര്‍ക്കത്തില്‍ തിരൂര്‍ മുന്‍സിഫ് കോടതി ഇടപ്പെട്ടതായി രേഖയുണ്ട്. പ്രദേശത്തുകാരുടെ മത പഠനത്തിനായി ഈ ഖാസി മമ്പുറത്ത് നിന്നും ഒരു മൊല്ലയെ കൊണ്ടുവന്നു. മൊയ്തീന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ദീര്‍ഘ കാലം പൊന്മുണ്ടം സ്കൂളില്‍ അധ്യാപകനും വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയുമായിരുന്ന കുണ്ടില്‍ കുഞ്ഞനു മാസ്റ്ററുടെ പിതാവ് കുഞ്ഞുട്ടി മൊല്ലയുടെ പിതാവാണ് ഈ മൊയ്തീന്‍ മൊല്ല. ഇദ്ദേഹം പൊന്മുണ്ടത്ത് പള്ളിയും പള്ളിക്കൂടവും തുടങ്ങി. ഈ പള്ളിക്കൂടമാണ് പിന്നീട് 2006 വരെ ജി.എം.യു.പി സ്കൂളായും നാട്ടുകാരുടെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ 2006 മുതല്‍ ഹൈസ്കൂളായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. ഇതനുസരിച്ച് ഈ സ്ക്കൂളിന് 130 വര്‍ഷത്തെ പഴക്കമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

താനൂര്‍ ഉപജില്ലയില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തി പരിചയമേളയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിലെ അച്ചടക്കത്തില്‍ ക്ലാസ് പോലീസ് സംവിധാനം വളരെ ഉപകാരപ്രദമാകുന്നു.

മാനേജ്മെന്റ്

പി.ടി.എ പ്രസിഡന്‍റ്. സിദ്ദീക് പുല്ലാട്ട് വൈ. പ്രസിഡന്‍റ്. അബ്ദുല്‍ ജലീല്‍ കുറിയോടത്ത് പ്രവര്‍ത്തക സമിതി അംഗങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അസൈനാര്‍ മാസ്റ്റര്‍ 1964 - 1984 ഒ.കെ.എസ് മേനോന്‍ 1985 - 1998 കെ. ചോയി മാസ്റ്റര്‍ 1998 - 2003 ദിലീപ് വര്‍മ്മ രാജ 2006 - 2009 2009 മുതല്‍ അനില്‍ കുമാര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. പി.പി മുഹമ്മദ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ രജിസ്ട്രാര്‍)

അബ്ദുസ്സമദ് സമദാനിയുടെ പിതാവ് അബ്ദുല്‍ ഹമീദ് മൗലവി. പ്രസിദ്ധ പണ്ഡിതന്‍ കെ.പി മുഹമ്മദ് ബിന്‍ അഹമ്മദ് പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ബി. എം കുട്ടി സാഹിബ്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.