എ.എൽ.പി.എസ് കോണോട്ട് / വായനാദിനം.
വായനാ വാരാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ ഓരോ ക്ലാസിലും നടന്നു. പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാ ക്ലാസിലേക്കു മാതൃഭൂമി പത്രം ലഭ്യമാവുന്ന മധുരം - മലയാളം പദ്ധതി കുരു വട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനാ വാര മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.പ്രശസ്ത നാടൻപാട്ട് ഗായകൻ സായ്‌കഷ്ണനാടൻപാട്ടുകളും കവിതകളും അവതരിപ്പിച്ചു.2015-16 അധ്യായനവർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.


