Ghserumapetty:നാടോടിവിജ്ഞാനകോശം
ആമുഖം
ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ എരുമപ്പെട്ടിയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ.
ഭൂമിശാസ്ത്രം
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി ബ്ലോക്കിലാണ് എരുമപ്പെട്ടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മച്ചാട് മലകളിൽ നിന്നു് ആരംഭിക്കുന്ന വടക്കാഞ്ചേരി പുഴ എരുമപ്പെട്ടിയുടെ തെക്ക് ഭാഗത്ത് ചേർന്ന് നെല്ലുവായ് വരെ പടിഞ്ഞാറോട്ടും അവിടെ നിന്ന് തെക്ക് പടിഞ്ഞാറോട്ടും ഒഴുകുന്നതായി കാണാം. അതിനുശേഷം വടക്കാഞ്ചേരി പുഴ കേച്ചേരി പുഴയായി പരിണമിക്കുന്നു. കേച്ചേരി നീർതതടത്തിലെ അഞ്ച് പ്രധാന ഉപനീർത്തടങ്ങൾ എരുമപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.
- തിച്ചൂർ നീർത്തടം
- നെല്ലുവായ് നീർത്തടം
- മങ്ങാട് നീർത്തടം
- മങ്ങാട്-കോട്ടപ്പുറം
- ചാത്തൻചിറ-കാഞ്ഞിരക്കോട്
ഭൂപ്രകൃതി അനുസരിച്ച് ഇടനാട് പാരിസ്ഥിതിക മേഖലയിലാണ് എരുമപ്പെട്ടി സ്ഥിതിചെയ്യുന്നത്. മിതമായ നീർവാർച്ചയുള്ള വെട്ടുകൽ മണ്ണാണ് കാണപ്പെടുന്നത്. കരിങ്കൽ ക്വാറികൾ വ്യാപകമായി കാണപ്പെടുന്നു.വെട്ടുകൽ മടകളും ചിലയിടങ്ങളിൽ ഉണ്ട്. ഇവിടുത്തെ പ്രധാന കാർഷികവിളകൾ നെല്ല്, തെങ്ങ്, കവുങ്ങ്,കുരുമുളക്,പച്ചക്കറികൾ,റബർ എന്നിവയാണ്. നേന്ത്രവാഴ കൃഷി ചില പ്രദേശങ്ങളിൽ ധാരാളം കാണപ്പെടുന്നു.
പൈതൃകസമ്പത്ത്
- നെല്ലുവായ് ധന്വന്തരി ക്ഷേത്രം
കേരളത്തിലെ ആയുർവ്വേദ വൈദ്യന്മാരുടെ ആരാധനാമൂർത്തിയാണ് ധന്വന്തരി ദേവൻ. കേരളത്തിലെ ഏറ്റവും പുരാതനമായ ധന്വന്തരി ക്ഷേത്രവും മറ്റ് ധന്വന്തരി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രവുമാണ് നെല്ലുവായ് ധന്വന്തരി ക്ഷേത്രം.
- മങ്ങാട് ഭഗവതി ക്ഷേത്രം
മങ്ങാട്ടു കാവിൽ കുംഭമാസത്തിലെ ഭരണിനാളിൽ കുതിരവേല നടത്തുന്നു. കുതിരകളെ കെട്ടിയുണ്ടാക്കി ദേശക്കാർ ഉത്സവപറമ്പുകളിൽ എത്തിക്കുന്ന കെട്ടുകാഴ്ച ചൈനീസ് സഞ്ചാരി ഫാഹിയാൻ തന്റെ യാത്രാവിവരണങ്ങളിൽ രേഖപ്പെടുത്തിയ കെട്ടുകാഴ്ചകൾ തന്നെ ആണെന്നാണ് പറയപ്പെടുന്നത്.
- മുല്ലക്കൽ ഭഗവതി ക്ഷേത്രം
ഏകദേശം 600 വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിനോടനുബന്ധിച്ച് ഒരു കൂത്തുമാടം ഉണ്ട്. ഇപ്പോഴും വർഷം തോറും തോൽപ്പാവക്കൂത്ത് അവിടെ നടത്താറുണ്ട്.
- എരുമപ്പെട്ടി ഫെറോന പള്ളി
1896 ൽ മാർച്ച് 9 ന് സ്ഥാപിതമായി.
വ്യക്തിമുദ്ര പതിപ്പിച്ചവർ
- കാവുങ്കൽ ശങ്കരൻകുട്ടി പണിക്കർ --- കഥകളി ആചാര്യൻ
- കെ എൻ നമ്പീശൻ --- സാംസ്കാരിക നായകൻ,പൊതു പ്രവർത്തകൻ
- എൻ കെ ശേഷൻ ---- മുൻ ധനകാര്യ മന്ത്രി
പൊതുസ്ഥാപനങ്ങൾ
- പഞ്ചായത്ത് കോടതി
- പോലീസ് സ്റ്റേഷൻ
- ഗവ. ഹയർ സെക്കണ്ടറി സ്കൂൾ
- വായനശാലകൾ
- പ്രാഥമിക ആരോഗ്യകേന്ദ്രം
- സർവീസ് സഹകരണകേന്ദ്രം
- ഖാദി പ്രസ്ഥാനം