സെന്റ് ജോസഫ്‍സ് എച്ച് എസ് അവിണിശ്ശേരി

സെന്റ് ജോസഫ്‍സ് എച്ച് എസ് അവിണിശ്ശേരി
വിലാസം
അവിണിശ്ശേരി

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം04 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-12-2009Ramzi




തൃശ്ശൂര്‍  ജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹൈസ്കൂള്‍'. 
കോര്‍പ്പറെറ്റ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
മാര്‍ ജോസഫ് കുണ്ഡുകുളം 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പ്രധാനമായും കേരളത്തിലെ
നിര്‍ധനരും പഠനസാഹചര്യം ഇല്ലാത്തവരുമായ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ലക്ഷ്യമാക്കി പ്രവര്ത്തിക്കുന്നു.
ഈ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ബാലസദനത്തിലെ ഡയറക്ടറാണ് സ്കൂള്‍ മാനേജര്‍.

ചരിത്രം

1982ല്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അവിണിശ്ശേരി പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ ആണ് ഇത് . 2003-04 അദ്ധ്യയന വര്‍ഷത്തില്‍ ഗ്രാമീണ മേഖലയിലെ ഏറ്റവും മികച്ച സ്കൂള്‍ എന്ന പദവിക്ക് അര്‍ഹമായി. പ്രധാനദ്ധ്യപിക ശ്രീമതി.എം.എം. ഫിലോമിനയുടെ സുശക്തമായ നേതൃത്വത്തില്‍ ഒത്തൊരുമയോടെ പ്രവര്ത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കുട്ടായ്മയ്ക്ക് മാനേേജര് റവ. ഫാ.പോള്‍സന്‍ തട്ടില്‍ ‍കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ. തോമസ് കാക്കശ്ശേരിയും പരിപൂര്‍ണ പിന്തുണ നല്കിക്കൊണ്ടിരിക്കുന്നു.
P.T.A പ്രസിഡണ്ട് ശ്രീ എം.കെ.അനിരുദ്ധനും മാതൃസംഗമം പ്രസിഡണ്ട് ശ്രീമതി തുളസി ശീവദാസും സ്കൂളിന്റ പ്രവര്ത്തനത്തിന‍് വേണ്ട നിര്‍ ദ്ദേശങ്ങളും സഹകരണവും നല്കുന്നു.പ്രശസ്തരായ നിരവധി കായിക താരങ്ങളെ വാര്‍ ത്തെടുക്കുന്നതിനു പരിശീലനം വഴി കഴിഞ്ഞിട്ടുണ്ട്.
കലാരംഗത്തും ഈ സ്ഥാപനം ഉന്നതനിലവാരം പുലര്ത്തുന്നു. അച്ചടക്കബോധവും സ്വഭാവശുദ്ധിയുമുളള വ്യക്തികളെ വാര് ത്തെടുക്കുക എന്നതാണു ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര.പഠനത്തോടൊപ്പം വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി വിവിധ രീതിയിലുളള പ്രവര്ത്തനങ്ങളാണു സ്കൂളില് നടക്കുന്നത്. സയന്സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, ഹെല്ത്ത് ക്ലബ്ബ്, ഗാന്ധി ദര്ശന്, IT കോര്ണര്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് തുടങ്ങി വിവിധ സംഘടനകള് വിദ്യാര്ത്ഥികളുടെ ഊര്ജ്ജ്വസ്വലതയും വ്യക്തിത്വവികസനത്തിനും സ്വഭാവരൂപികരണത്തിനും വഴിയൊരുക്കുന്നു. എല്ലാ സംഘടനകള്ക്കും നേതൃത്വം നല്കുന്നത് വിദ്യാര്ത്ഥികള് തന്നെയാണ‍്. സ്കൂളിനുപുറത്ത് സംഘടിപ്പിക്കുന്ന ഉപജില്ല, ജില്ലാസംസ്ഥാനതല മത്സരങ്ങളിലും നമ്മുടെ കുട്ടികള് വളരെ താല്പര്യത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങള് നേടുകയും ചെയ്യുന്നുണ്ട്. വിദ്യാര്ത്ഥികളുടെ സത്യസന്ധതയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് കുട്ടികള് സ്വയം കൈകാര്യംചെയ്യുന്ന "ഹോണസ്റ്റ് ക്ലബ്ബ്" വിജയകരമായി നടന്നുവരുന്നുണ്ട്. സ്കൂളിലെ എല്ലാ വിദ്യാര്ത്ഥികള്ക്കും ഇംഗ്ലീഷ് സംഭാഷണത്തിനുവേണ്ട പ്രത്യേക പരിശീലനം നല്കിവരുന്നു. IT പഠനത്തിന‍് എല്ലാ വിദ്യാര്ത്ഥികള്ക്കും അവസരമൊരുക്കിക്കൊണ്ട് മികച്ച രീതിയില് കമ്പ്യൂട്ടര് ലാബ് പ്രവര്ത്തിക്കുന്നു. നല്ലൊരു സയന്സ് പരീക്ഷണശാലയും മികച്ച ലൈബ്രറിയും ഇവിടെയുണ്ട്. PTA,MPTA,എന്നിവരുടെ സഹകരണവും സ്കൂളിന്റെ പ്രവര്ത്തനവിജയത്തിനു കാരണമാണ‍്. തുടര്ന്നും മികച്ച നേട്ടങ്ങള് കൈവരിക്കാനും നിലനിര്ത്താനും ഈ വിദ്യാലയത്തിന‍് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.1988 ല്‍ എസ്.എസ്.എല്‍.സിക്ക് 100% ലഭിച്ചിട്ടുണ്ട്.1995ല്‍ എസ്.എസ്.എല്‍.സിക്ക് 14 -റാംക് ബിമല്‍.വി.ജെ.കരസ്തമാക്കിയിട്ടുണ്ട് .


ഭൗതികസൗകര്യങ്ങള്‍

പ്രക്യതി രമണിയമായ അന്തരീക്ഷത്തില്‍ 3ഏക്കര്‍ ഭൂമിയിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സ്കൂളി ന് 16 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥല വിദ്യാലയത്തിനുണ്ട്. എല്ലാവിധ

സൗകര്യങ്ങളോടുകൂടിയ സയ൯സ് ലാബും കമ്പ്യൂട്ട൪ ലാബും പ്രവ൪ത്തിക്കുന്നു.
ഏകദേശം

15 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൂള്‍ പത്രഠ

മാനേജ്മെന്റ്

തൃശൂ൪ കോ൪പ്പറേറ്റ് എഡ്യൂകേഷണല് ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .നിലവില്‍ 75 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് കാക്കശ്ശേരി കോര്പ്പറേറ്റ് മാനേജറായ പ്രവര്ത്തിക്കുന്നു.സ്കൂള് ഹെഡ്മിട്രസ് എം.എം. ഫിലോമിന ആണ് . .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982 - 1984 പി.എം.സേവ്യര്‍
1984 - 1985 ടി.വി. ദെവസി
1985 - 1987 ഇ.എല്‍.ഇഗ്നെഷ്യസ്
1987 - 1989 കെ.ജെ.വര്‍ഗീസ്
1989 - 1993 സി. ഐ. പോള്‍
1993- 1999 കെ. ആര്‍.വര്‍ഗീസ്
1999 - 2005 സി.ഡി. ഫിലോമിന
2005 - 2010 എം.എം. ഫിലോമിന





പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.