നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/Activities

16:34, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18073 (സംവാദം | സംഭാവനകൾ) (e)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പ്രവേശനോത്സവം പി.ടി.എ അംഗങ്ങളുടെയും, പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുട്ടികളുടെ കലാപരിപാടികളിലൂടെയും പ്രവേശനോത്സവഗാനം ആലപിച്ചും വളരെ ഗംഭീരമായി ആഘോഷിച്ചു.

പുതിയ പ്രോജക്ട്

'സ്ററുഡന്റ് ടീച്ചർ, ഗൃഹസന്ദർശനം' എന്നിവ ഈ വർഷം എൻ.എച്ച്.എസ്-ൽ ആരംഭിച്ച ഒരു പുതിയ പ്രോജക്ട് ആണ്.കുട്ടികളിലെ നേതൃത്വപാഠവം വർദ്ധിപ്പിക്കാനും,അച്ചടക്കം നിലനിർത്താനും ഈ പദ്ധതി തുടക്കമായി. ഒാരോ വിഷയങ്ങൾക്കും സ്ററുഡന്റ് ടീച്ചറെ തിരഞ്ഞെടുക്കുകയും മൊഡ്യൂൾ നൽകൂകയും ചെയ്യുന്നു.അദ്ധ്യാപകൻ ക്ലാസിൽ വരാത്ത ദിവസം മൊഡ്യൂൾ പ്രകാരം സ്ററുഡന്റ് ടീച്ചർ ക്ലാസ് നയിക്കുന്നു. 9,10 ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിൽ ക്ലാസ് അദ്ധ്യാപകരും മറ്റു അദ്ധ്യാപകരും ചേർന്ന് സന്ദർശനം നടത്താൻ തീരുമാനിച്ചു.ഒാണാവധിക്കു മുമ്പ് 10ലും സെപ്റ്റംബറിൽ 9 ലും ഗൃഹസന്ദർശനം നടത്താൻ തീരുമാനിച്ചു.ഒാരോ കുട്ടികളുടെയും വീടും ചുറ്റുപാടും മനസ്സിലാക്കുവാനും,രക്ഷിതാക്കളുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുവാനും ഈ ഗൃഹസന്ദർശനം കൊണ്ടു ഉദ്ദേശിക്കുന്നു.

മോട്ടിവേഷൻ

വാളക്കുളം KHMHSS ലെ പ്രിൻസിപ്പൽ സൈതലവിസാറുടെ നേതൃത്വത്തിൽ(കരിയർ കൗൺസിലറും,സെന്റർഫോർ ഇൻഫോർമേഷൻ ആന്റ് ഗൈഡൻസ് ഇൻഡ്യയുടെ ട്രെയ്നർ) ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുളള മോട്ടിവേഷൻ ക്ലാസ് നടത്തി.പരീക്ഷക്കായി എങ്ങനെയെല്ലാം കുട്ടികളെ തയ്യാറക്കണമെന്നും അവർക്ക് എങ്ങനെയെല്ലാം കൈതാങ്ങ് നൽകാമെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു.പരീക്ഷക്ക് എങ്ങനെ തയ്യാറകണമെന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.കുട്ടികൾക്ക് പ്രത്യേക കോൺസൻട്രേഷൻ പ്രോഗ്രാമുകൾ നടത്തി.

വെർട്ടിക്കൽ ഗാർഡൻ

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം ഒഴിവാക്കാൻ വേറിട്ട പദ്ധതിയുമായി എൻ എച്ച് എസിലെ കുട്ടികൾ രംഗത്തെത്തി.കാലികുപ്പികളിൽ വിവിധ സസ്യങ്ങളും ചെടികളും നട്ടു പിടിപ്പിച്ച് സ്കൂൂൾ കവാടത്തിനരികെ തൂക്കിയിട്ടാണ് അവർ ഇത് വളർത്തുന്നത്.ഇതിലൂടെ സ്വന്തം വീട്ടിലും സ്കൂൾ പരിസരത്തുമുള്ള പ്ലാസ്റ്റിക് കുപ്പികൾ അവർ ഇതിലേക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു.ഭാവിയിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള ഒരു സന്ദേശമാണ് അവർ മുന്നോട്ട് വെയ്ക്കന്നത്.

ആദരിക്കൽ

1 മുതൽ 12 കൊളത്തൂർ നാഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ പഠിച്ച് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച് മെഡിക്കൽ സീററ് ഉറപ്പിച്ചനാഷണൽ ഹൈസ്കൂളിന്റെ മിന്നും താരങ്ങളായ മേഘമോഹൻ, കീർത്തന,അസ്നത്ത് എന്നിവരെയും കൂടാതെ കഴിഞ്ഞവർഷത്തെ ഫുൾ എ പ്ലസ് വിജയികളെയും ആദരിച്ചു.

ഹലോ ഇംഗ്ലീഷ്

               ഹലോ ഇംഗ്ലീഷ്സ്കൂൾതലഉദ്ഘാടനവും പദ്ധതി അവതരണവും നടന്നു.കളികളും കഥകളും പ്രവർത്തനങ്ങളുമായി കുട്ടികൾ വളരെ സജീവമായി തന്നെ പങ്കെടുത്തു.

നല്ല പാഠം

നല്ലപാഠം ക്ലബിൻെറയും, ഹെൽത്ത് ക്ലബിന്റെയും നേതൃത്വത്തിൽ "മ‍‌ഴക്കാലരോഗങ്ങളും പ്രതിവിധിയും " എന്ന വിഷയത്തെകുറിച്ച് ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ അസൈനാർ ,നിസാർ എന്നിവർ ക്ലാസ്സുകൾ നടത്തി.കൊളാഷ് നിർമ്മിക്കുകയും ചെയ്തു .നല്ലപാഠം ക്ലബ്അംഗങ്ങളായ കുട്ടികളും, അദ്ധ്യാപകരും ചേർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ 2,10വാർഡിലെ ഗവഃ നഴ്സറി,അംഗൻവാടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും കുരുന്നുകളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന ഒാർമ്മകൾ സമ്മാനിച്ചു കൊണ്ടു ആടിയും പാടിയും ഒാണാശംസകൾ നേർന്നു.കേരളപിറവി ദിനത്തിൽ 'നല്ല പാഠം' ക്ലബിന്റെ ആഭിമുഖ്യത്തിൽ കൊളത്തൂരും പരിസര പ്രദേശങ്ങളും മാലിന്യ മുക്തമാക്കുക എന്ന ഉദ്ദേശത്തോടെ 'ക്ലീൻ കൊളത്തൂർ 'പദ്ധതിക്ക് തുടക്കം കുറിച്ചു.അതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും സമീപപ്രദേശത്തെ വീടുകളിലും പുനരുപയോഗിക്കാൻ കഴിയുന്ന ക്യാരി ബാഗുകളുടെ വിതരണ ഉദ്ഘാടനവും നടന്നു. 'നല്ലപാഠം' യൂണിററിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂൾ സമീപത്തുളള അരഏക്കർ സ്ഥലത്ത് എളളുകൃഷിക്കായി നിലം ഒരുക്കുകയും എളള് വിതക്കുകയും ചെയ്തു.ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കൊളത്തൂർ ബസ് വെയിററിംഗ് ഷെഡ് പെയിന്റടിച്ച് വൃത്തിയാക്കി.

'

കലാമേള

മങ്കട സബ്ജില്ലാ കലോത്സവത്തിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് യു.പി,ഹൈസ്ക്കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സംസ്ഥാന കലോത്സവത്തിൽ ചെണ്ട തായമ്പക 'എ' ഗ്രേഡ് കരസ്ഥമാക്കി.

ഹായ് കുട്ടിക്കൂട്ടം

സാങ്കേതിക വിദ്യ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക, സ്ക്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുളള പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക,സൈബർ സുരക്ഷയുൾപ്പെടെയുളള കാര്യങ്ങൾ അറിയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി എെ.ടി@സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ കുട്ടികളുടെ ഒരു കൂട്ടായ്‍മ 'ഹായ് കുട്ടിക്കൂട്ടം 'പദ്ധതി ആരംഭിച്ചു.Hardware Training,MalayalamComputing,Internet,Electronics എന്നിവയിൽ ട്രയിനിംഗ് നൽകി.