സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹൈസ്കൂൾ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. നാടിനു ഹൈസ്കൂൾ അനുവദിച്ചു കൗണ്ട് സർക്കാർ ഉത്തരവുണ്ടായെങ്കിലും ഹൈസ്കൂൾ യാഥാർഥ്യമാകുന്നതിനു വേണ്ട യാതൊരു വിധ ഭൗതികസാഹചര്യങ്ങലും അന്നുണ്ടായിരുന്നില്ല. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ക്ലാസ്സുകൾ കാരക്കുന്ന് യു പി സ്കൂളിലാണ് ആദ്യം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച സ്കൂളുൻറെ ഹെഡ്മാസ്റ്റർ ചുമതല വി. കുഞ്ഞിമൊയ്തീൻ കുട്ടി ഏറ്റെടുത്തു. ഉമ്മർ ടി.പി. ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകൻ. നാട്ടുകാരും പ്രദേശത്തെ യുവജന ക്ലബ്ബുകാരും പണം സ്വരൂപിച്ച് 2.85 ഏക്കർ സ്തലം വാങ്ങി സംഭാവനയായി സർക്കാറിലേക്ക് നൽകിയതോടെയാണ് ഇന്നത്തെ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാനായത്. പിന്നീട് 15 സെന്റു കൂടി ചേർത്ത് മൂന്നേക്കർ തികക്കുകയായിരുന്നു. 1981 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനമാണ് ഈ മഹദ് വിദ്യാലയം.

2017-18 വർഷത്തെ എസ്.എസ്.എൽ.സി. റിസൾട്ട്

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ

ഒമ്പത് വിഷയങ്ങൾക്ക് എ പ്ലസ് നേടിയവർ

ആറാം പ്രവൃത്തി ദിവസത്തെ കണക്ക്

 
2018-19 വർഷത്തെ കുട്ടികളുടെ കണക്ക്