ജി എച് എസ് എരുമപ്പെട്ടി/ആർട്‌സ് ക്ലബ്ബ്-17

18:00, 31 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsserumapetty (സംവാദം | സംഭാവനകൾ) ('== ആർട്സ് ക്ലബ്ബ് == == 2017-18 == എരുമപ്പെട്ടി ഗവ, ഹയർസെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്സ് ക്ലബ്ബ്

2017-18

എരുമപ്പെട്ടി ഗവ, ഹയർസെക്കണ്ടറി വിദ്യാലയം ക്ഷേത്രകലകൾക്ക് പ്രാധാന്യമുള്ള നെല്ലുവായ് പ്രദേശത്തെ പ്രതിഭാധനരായ വിദ്യാർത്ഥികൾ കൊണ്ട് സമ്പന്നമാണ്. എല്ലാ വർഷവും മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം തുടങ്ങിയ ക്ലാസ്സിക്കൽ നൃത്തയിനങ്ങളിൽ സബ് ജില്ല, റവന്യു, ജില്ല തലങ്ങളിലും ലളിതഗാനം, ശാസ്ത്രീയ സംഗീതം, കന്നട പദ്യം ചൊല്ലൽ, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാനതലത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കാറുണ്ട്. ഗ്രൂപ്പിനങ്ങളായ നാടകം, നാടൻപാട്ട്, ചെണ്ടമേളം, കോൽക്കളി തുടങ്ങിയ ഇനങ്ങളിൽ പഴയകാല പെരുമ വീണ്ടെടുക്കാൻ ഉദ്ദേശിച്ചുകൊണ്ട് 2017-18 വർഷത്തിൽ സ്കൂൾ വികസന സമിതിയുടെ നിർദ്ദേശപ്രകാരം കലാവേദി എന്ന സംഘടന രൂപീകരിച്ചു. കലാവേദിയുടെ പ്രാരംഭ വർഷം തന്നെ മികച്ച നാടക സംവിധായകരുടെ സഹായത്തോടെ രണ്ടു മലയാള നാടകങ്ങൾ സബ് ജില്ല മത്സരത്തിൽ പങ്കെടുപ്പിച്ചു. രണ്ടു നാടകങ്ങളും സബ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും മികച്ച നടനും നടിക്കുമുള്ള അംഗീകാരവും നേടി. കൂടാതെ ഈ വർഷത്തെ അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ വിഭാഗം സംസ്കൃത നാടകങ്ങളും ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗത്തിൽ സംസ്കൃതകലോത്സവം ഓവറോൾ കിരീടവും കരസ്ഥമാക്കി. അങ്ങനെ മികച്ച നടനും നടിക്കുമുള്ല നാലു പുരസ്കാരങ്ങളും എരുമപ്പെട്ടിക്കു സ്വന്തമായി. യു പി വിഭാഗത്തിലെ ഈശ്വരൻ സ്വർഗം പി ഒ എന്ന നാടകം റവന്യു ജില്ല തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഈ നാടകത്തിലെ ഷിഫ്ന ഷെറിൻ എന്ന അഞ്ചാം ക്ലാസ്സുകാരി തൃശ്ശൂർ ജില്വയിലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.യു പി വിഭാഗം അറബി കലോത്സവത്തിൽ സബ് ജില്ല തലത്തിൽ ഓവറോൾ കരസ്ഥമാക്കാൻ കഴിഞ്ഞു. ഈ വർഷത്തെ കലോത്സവ പ്രകടനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ഇനം ഹൈസ്കൂൾ വിഭാഗം തായമ്പക ആയിരുന്നു. സബ് ജില്ലയിലും റവന്യൂ ജില്ലയിലും ഒന്നാം സ്ഥാനം നേടിയ എട്ടാം ക്ലാസ്സിലെ ശ്രീരഞ്ജ് എം എസ് സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനത്തിനു തുല്യമായ എ ഗ്രേഡ് നേടികൊണ്ട് എരുമപ്പെട്ടിയുടെ അഭിമാനതാരമായി.