<ജി.എച്ച്. എസ്. എസ്. കൊട്ടോടി

ചെന്നൈ പ്രളയ ദുരിതബാധിതർക്ക് കുട്ടികളുടെ കൈത്താങ്ങ്

2015 നവംബർ 8 ന് ആരംഭിച്ച മഴ ചെന്നൈ നഗരത്തെ പ്രളയത്തിലാഴ്‌ത്തി,422 ലധികം ആളുകൾ മരിച്ച പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് സഹായം നൽകുന്നതിന് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ മാതൃഭൂമി നന്മ ക്ലബ്ബ് അംഗങ്ങൾ തയ്യാറായി.ഒരു ദിവസം കൊണ്ട് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ മാതൃഭൂമി കാഞ്ഞങ്ങാട് ബ്യൂറോയെ ഏൽപ്പിച്ചു.ദുരിത ബാധിതരെ സഹായിക്കാനുള്ള വിദ്യാർത്ഥികളുടെ നല്ല മനസ്സിനെ മാതൃഭൂമി അഭിനന്ദിച്ചു.

സുരാജിന് വീട്

പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ സുരാജിനും കുടുംബത്തിനും സുരക്ഷിതമായി കിടന്നുറങ്ങാനുള്ള വീടില്ലെന്നുള്ള സത്യം അദ്ധ്യാപകരറിഞ്ഞത് കുട്ടികളെ അറിയാൻ ഭവനസന്ദർശന പരിപാടിയിലൂടെയാണ്.അതിനെ തുടർന്ന് സ്കൂളധികൃതർ പ്രത്യേകിച്ച് ഇംഗ്ലീഷ് അധ്യാപകനായ പ്രശാന്ത് പി.ജി പഞ്ചായത്തംഗമായ ബി.രമ യുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർ ആ വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.ഭൂമിയുണ്ടെങ്കിൽപ്പോലും അതിന് രേഖകളുണ്ടായിരുന്നില്ല.ഇക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി രേഖകൾ ലഭ്യമാകുന്നതിനുള്ള അനുമതി വാങ്ങിക്കുകയും ചെയ്തു.തുടർന്ന് റവന്യൂ അധികാരികൾ സ്ഥലം അളന്ന്തിട്ടപ്പെടുത്തി രേഖകൾ നൽകി.ഇതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് അധികാരികളുമായി ബന്ധപ്പെട്ട് വീട് ലഭിക്കുന്നതിനുള്ള അനുമതിയും വാങ്ങിച്ചെടുത്തു.കുട്ടിയെ അറിയാൻ എന്ന പരിപാടിയിലൂടെ ഒരു കുട്ടിക്ക് വീട് ലഭിക്കാനിടയായതിൽ അദ്ധ്യാപകർക്ക് സന്തോഷമാണുള്ളത്.

ആൽഫി മാർട്ടിൻ ചികിത്സാ സഹായം

അർച്ചന ചികിത്സാ സഹായം

എൻ.എസ്.എസ്.ക്യാമ്പുകൾ

ഹോസ്‌ദുർഗ്ഗ് കോട്ട സംരക്ഷണം

ആൽമര സംരക്ഷണം

ആദർശ് ചികിത്സാ സഹായം

പ്രളയദുരിത ബാധിതർക്ക് സീഡ് - ജെ.ആർ.സി അംഗങ്ങളുടെ കൈത്താങ്ങ്

"https://schoolwiki.in/index.php?title=സാമൂഹ്യ_ഇടപെടലുകൾ&oldid=503709" എന്ന താളിൽനിന്ന് ശേഖരിച്ചത്