പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ലിറ്റിൽകൈറ്റ്സ്

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം


ലിറ്റിൽ കൈറ്റ്സ്



 
  2018 മാർച്ചിൽ ആണ് മുൻ വർഷങ്ങളിൽ കുട്ടിക്കൂട്ടം എന്ന പേരിൽ നടത്തിവന്നിരുന്ന ഐ.ടി ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്.മാർച്ച് 3ന് നടത്തിയ അഭിരുചി പരീക്ഷ എഴുതിയ 25 കുട്ടികളിൽ 24 കുട്ടികൾ യോഗ്യത നേടി.ജൂലൈ 4 ന് വീണ്ടും നടത്തിയ അഭിരുചി പരീക്ഷയിലൂടെ 16 കുട്ടികളെക്കൂടി തെരഞ്ഞെടുത്തു.അങ്ങനെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
    ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.കൈറ്റ് മാസ്റ്റർമാരായ എ.അനിത ടീച്ചറ‌ും എം.എ.വിശ്വനാഥൻ മാസ്റ്ററ‌ും ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.